Chiking
Latest News

കടം നല്‍കിയ പണത്തിന്റെ പേരില്‍ വാക്കുതര്‍ക്കം; വീട്ടമ്മയുടെ നഗ്‌നദൃശ്യങ്ങള്‍ പെണ്‍മക്കള്‍ക്ക് അയച്ചു കൊടുത്ത് യുവാവിന്റെ പ്രതികാരം

Web Desk
Indian Telegram Android App Indian Telegram IOS App

കറുകച്ചാല്‍: കടം നല്‍കിയ പണം തിരികെ ചോദിച്ചു വീട്ടമ്മയുടെ നഗ്‌നദൃശ്യങ്ങള്‍ പെണ്‍മക്കള്‍ക്ക് അയച്ചു കൊടുത്ത് യുവാവിന്റെ പ്രതികാരം. കോട്ടയം കൊടുങ്ങൂര്‍ സ്വദേശിയായ യുവാവാണ് നെടുംകുന്നം സ്വദേശിയായ വീട്ടമ്മയുമായുള്ള ലൈംഗീക ബന്ധത്തിന്റെ ദൃശ്യങ്ങള്‍ വീട്ടമ്മയുടെ പെണ്‍മക്കള്‍ക്ക് അയച്ചു കൊടുത്തത്. യുവാവിനെതിരെ വീട്ടമ്മ പരാതി കൊടുത്തതിന്റെ അടിസ്ഥാനത്തില്‍ കൊടുങ്ങൂര്‍ തോട്ടരികത്ത് ഷമീറിനെ പോലീസ് അറസ്റ്റ് ചെയ്തു.

മേസ്തിരിപ്പണിക്കാരനായ ഷമീറും നെടുംകുന്നം സ്വദേശിയായ 46കാരിയും ഏറെ നാളായി ബന്ധം പുലര്‍ത്തിയിരുന്നു. ഇരുവരും ലൈംഗീക ബന്ധത്തില്‍ ഏര്‍പ്പെടുന്നതിന്റെ ദൃശ്യങ്ങള്‍ വീട്ടമ്മയറിയാതെ ഇയാള്‍ മൊബൈല്‍ ഫോണില്‍ പകര്‍ത്തുകയും ചെയ്തിരുന്നു. കഴിഞ്ഞ ഒന്നര വര്‍ഷമായി ഇയാള്‍ വീട്ടമ്മയെ വിവിധ സ്ഥലങ്ങളില്‍വെച്ച് പീഡിപ്പിക്കുകയും ദൃശ്യങ്ങള്‍ മൊബൈല്‍ഫോണില്‍ പകര്‍ത്തുകയും ചെയ്യുന്നുണ്ടായിരുന്നു എന്നും പോലീസ് പറഞ്ഞു.

ഇതിനിടെ വീട്ടമ്മ ഷമീറിന് കടമായി നല്‍കിയ പണം തിരികെ ചോദിച്ചു അയാള്‍ അത് നല്‍കാന്‍ തയാറാകാഞ്ഞതിനെ തുടര്‍ന്ന് ഇരുവരും തമ്മില്‍ കഴിഞ്ഞയാഴ്ച വാക്കുതര്‍ക്കമുണ്ടായിരുന്നു. ഇതാണ് പ്രതിയെ പ്രകോപിപ്പിച്ചത്. തുടര്‍ന്ന് ഷമീര്‍ മുമ്പ് മൊബൈലില്‍ പകര്‍ത്തിയ നഗ്‌ന ദൃശ്യങ്ങള്‍ വീട്ടമ്മയുടെ പെണ്‍മക്കള്‍ക്ക് അയച്ചുകൊടുക്കുകയായിരുന്നു. തിങ്കളാഴ്ചയാണ് വീട്ടമ്മ പോലീസില്‍ പരാതി നല്‍കിയത്.

ഡിവൈ.എസ്.പി. സുരേഷ്‌കുമാര്‍, എസ്.ഐ.മാരായ എം.കെ.ഷെമിര്‍, കെ.എസ്.നൗഷാദ്, എ.എസ്.ഐ.മാരായ ജോബ് ജേക്കബ്, റിജു എന്നിവരടങ്ങുന്ന സംഘമാണ് ഇയാളെ പിടികൂടിയത്. ചങ്ങനാശ്ശേരി കോടതിയില്‍ ഹാജരാക്കിയ പ്രതിയെ റിമാന്‍ഡ് ചെയ്തു.

Top