Chiking
Latest News

ഭാരതത്തെ റേപിസ്ഥാന്‍ എന്ന് വിശേഷിപ്പിച്ച് ട്വീറ്റ് ചെയ്തു; ഐഎഎസ് ഉദ്യോഗസ്ഥനെതിരെ നടപടി

Web Desk
Indian Telegram Android App Indian Telegram IOS App

ന്യൂഡല്‍ഹി: ഭാരതത്തെ വിമര്‍ശിക്കുന്ന തരത്തില്‍ ട്വീറ്റ് ചെയ്തതിന് കശ്മീര്‍ സിവില്‍ സര്‍വീസ് ഉദ്യോഗസ്ഥന് നേരെ നടപടി. രാജ്യത്തെ റേപിസ്ഥാന്‍ എന്നു അഭിസംബോധന ചെയ്ത് ട്വിറ്റ് ചെയ്തതിനാണ് ഉദ്യോഗസ്ഥനെതിരെ നടപടി എടുക്കാന്‍ കേന്ദ്രസര്‍ക്കാര്‍ ശുപാര്‍ശ ചെയ്തിരിക്കുന്നത്.

കഴിഞ്ഞ ഏപ്രില്‍ 22നായിരുന്നു ഫസലിന്റെ വിവാദമായ ട്വിറ്റ് പുറത്തുവന്നത്. പുരുഷമേധാവിത്വം + ജനസംഖ്യ + നിരക്ഷരത + മദ്യപാനം + അശ്ലീലത + സാങ്കേതിക വിദ്യ + അരാജകത്വം = റേപ്പിസ്ഥാന്‍ എന്നായിരുന്നു അദ്ദേഹം ട്വിറ്റ് ചെയ്തത്.

സര്‍ക്കാര്‍ ഉദ്യോഗസ്ഥര്‍ നവമാധ്യമങ്ങളിലൂടെ സര്‍ക്കാരിനെ വിമര്‍ശിക്കുന്നത് വിലക്കിയിരിക്കുന്ന പശ്ചാത്തലത്തിലാണ് ഫസലിനെതിരെ നടപടിക്ക് സര്‍ക്കാര്‍ ശുപാര്‍ശ ചെയ്തത്.

എന്നാല്‍ ബലാത്സംഗം സര്‍ക്കാര്‍ നയമാണെങ്കിലെ താന്‍ വിമര്‍ശിച്ചത് സര്‍ക്കാരിന്റെ നയത്തെ വിമര്‍ശിക്കല്‍ ആവു എന്നാണ് ഷായുടെ മറുപടി.

2011ലെ ഐഎഎസ് പരീക്ഷയില്‍ ഏറ്റവും ഉയര്‍ന്ന റാങ്ക് വാങ്ങിയ ആളാണ് ഫസല്‍ ഷാ. ഇപ്പോള്‍ വിദ്യാഭ്യാസവുമായി ബന്ധപ്പെട്ട് ഹാര്‍ഡ്‌വാഡിലെ കെന്നഡി സ്‌കൂളിലാണ് ഫസല്‍ .

Top