Chiking
Latest News

കിരീടം നേടുമ്പോഴെല്ലാം അത് യുവതാരങ്ങള്‍ക്ക് കൈമാറുന്നു: വെളിപ്പെടുത്തലുമായി ധോണി

Web Desk
Indian Telegram Android App Indian Telegram IOS App

ഇന്ത്യന്‍ ക്രിക്കറ്റിന്റെ മാറ്റങ്ങള്‍ക്ക് നിര്‍ണായക പങ്കുവഹിച്ച ക്യാപ്റ്റനാണ് മഹേന്ദ്ര സിംഗ് ധോണി. ക്യാപ്റ്റന്‍ കൂള്‍ എന്നറിയപ്പെടുന്ന ധോണിയുടെ കീഴില്‍ ലോക ടി20 കിരീടവും ലോകകപ്പ് കിരീടവും ഇന്ത്യ കൈക്കുള്ളിലൊതുക്കി. ചെന്നൈ സൂപ്പര്‍ കിംഗ്‌സിനെ ഐപിഎല്ലില്‍ കരുത്ത് പകര്‍ന്ന് ധോണി മികച്ച താരമായി. മൂന്നു തവണ ധോണിയുടെ ക്യാപ്റ്റന്‍സിയില്‍ ചെന്നൈ ഐ പി എല്‍ കിരീടം നേടി. എന്നാല്‍ കിരീടം നേടുമ്പോഴെല്ലാം അത് യുവതാരങ്ങള്‍ക്ക് നല്‍കി മാറി നില്‍ക്കുന്ന സ്വഭാവമാണ് ധോണിക്കുള്ളത്.

എന്നാല്‍, ഇതിന്റെ കാരണം വ്യക്തമാക്കിയിരിക്കുകയാണ് ക്യാപ്റ്റന്‍. ഒരു ടീം എപ്പോഴും ക്യാപ്റ്റനെ മാത്രം എടുത്തു കാണിക്കുന്നത് ശരിയല്ലെന്നും യുവതാരങ്ങള്‍ക്കും കൂടുതല്‍ ശ്രദ്ധ ലഭിക്കണമെന്നുമാണ് ധോണിയുടെ അഭിപ്രായം.

‘ ടീമായി കളിക്കുന്ന അവസരത്തില്‍ ക്യാപ്റ്റന്‍ മാത്രം ട്രോഫി സ്വീകരിക്കുന്നതും കയ്യില്‍ വെക്കുന്നതും നല്ല കാര്യമല്ല, ഒരാള്‍ക്ക് മാത്രം കൂടുതല്‍ ശ്രദ്ധ ലഭിക്കുന്നത് പോലെയാണ് അത്, കപ്പ് വാങ്ങാന്‍ പോവുന്ന സമയം ക്യാപ്റ്റന് കൂടുതല്‍ ശ്രദ്ധ ലഭിക്കുന്നുണ്ട്, അതു കൊണ്ട് തന്നെ അത് മറ്റാര്‍ക്കെങ്കിലും കൈമാറി ആഘോഷത്തില്‍ പങ്കു ചേരാനാണ് എനിക്ക് താല്‍പ്പര്യം’ ധോണി പറഞ്ഞു.

Top