Chiking
Latest News

ഫ്രഞ്ച് സൂപ്പര്‍ താരത്തെ പരിഹസിച്ച് നെയ്മറും ആല്‍വസും: താരത്തെ ഭയപ്പെടുത്തി നെയ്മര്‍ ടീമില്‍ അധികാരം സ്ഥാപിക്കാന്‍ ശ്രമിച്ചു

Web Desk
Indian Telegram Android App Indian Telegram IOS App


പിഎസ്ജിയിലെ സൂപ്പര്‍ താരങ്ങളാണ് ബ്രസീലിന്റെ നെയ്മര്‍ ജൂനിയറും ഫ്രഞ്ച് താരം കൈലിയാന്‍ എംബാപ്പയും. ബാഴ്‌സലോണയില്‍ നിന്നാണ് നെയ്മര്‍ പിഎസ്ജിയില്‍ എത്തിയത്.എന്നാല്‍, മൊണോക്കോയില്‍ നിന്നാണ് പിഎസ്ജി എംബാപ്പയെ സ്വന്തമാക്കിയത്. ഇതോടെ ലോകത്തിലെ മികച്ച ടീമായി മാറിയിരിക്കുകയാണ് പിഎസ്ജി. എന്നാല്‍, നെയ്മറും എംബാപ്പയും ഒന്നിച്ചുള്ള കളി സുഖകരമായിരുന്നില്ലെന്നാണ് സൂചന.

ഇരുതാരങ്ങള്‍ക്കിടയിലും ഗൗരവപരമായ എന്തോ പ്രശ്‌നമുണ്ടെന്നാണ് വിവരം. സ്പാനിഷ് മാധ്യമമായ എല്‍ പയസിലാണ് ഇത് സംബന്ധിച്ച റിപ്പോര്‍ട്ട് . നെയ്മര്‍ 19കാരനായ എംബാപ്പയെ ഭയപ്പെടുത്തി ടീമില്‍ അധികാരം സ്ഥാപിക്കാന്‍ ശ്രമിച്ചുവെന്നും ഇതിനെ തുടര്‍ന്ന് ഇരുവരും തമ്മില്‍ അടിപിടിയുണ്ടായെന്നുമാണ് വിവരം. എംബാപ്പയോടുള്ള നെയ്മറിന്റെ സമീപനത്തില്‍ ഫ്രഞ്ച് താരത്തിന്റെ അച്ഛന്‍ നിരാശ പ്രകടിപ്പിച്ചതായും വാര്‍ത്തയില്‍ വ്യക്തമാക്കുന്നു.

Image result for dani alves

ബ്രസീല്‍ ടീമിലെയും സഹതാരം ഡാനി ആല്‍വസുമായി ചേര്‍ന്ന് ‘ടീനേജ് മ്യൂട്ടന്റ് നിന്‍ജ ടര്‍ട്ടില്‍സ്’ എന്ന ആനിമേഷന്‍ ചിത്രത്തിലെ ഡൊണാറ്റെല്ലോ എന്ന കഥാപാത്രത്തിന്റെ പേര് പറഞ്ഞ് എംബാപ്പയെ നെയ്മര്‍ പരിഹസിക്കാറുണ്ടെന്നാണ് സൂചന. ഇത്തരത്തില്‍ ആമകളുമായി താരതമ്യം ചെയ്യുന്നത് ഇഷ്ടമല്ലെന്ന് എംബാപ്പ വ്യക്തമാക്കിയെങ്കിലും നെയ്മറും ആല്‍വസും പരിഹസിക്കുന്നത് അവസാനിപ്പിച്ചില്ല. സോഷ്യല്‍ മീഡിയ ഉപയോഗിച്ചും ഈ പരിഹാസം തുടര്‍ന്നതായി റിപ്പോര്‍ട്ടില്‍ ചൂണ്ടിക്കാട്ടുന്നു.

ലോകകപ്പില്‍ അര്‍ജന്റീനയും ഫ്രാന്‍സും തമ്മിലുള്ള പ്രീ ക്വാര്‍ട്ടര്‍ മത്സരത്തിന് ശേഷം ഇന്‍സ്റ്റഗ്രാമില്‍ എംബാപ്പയെ കുറിച്ച് ഡാല്‍വിസ് പോസ്റ്റിട്ടിരുന്നു. തന്റെ ഇന്‍സ്റ്റഗ്രാം അക്കൗണ്ടില്‍ സ്റ്റോറി ആയിട്ട പോസ്റ്റില്‍ ഡൊണാറ്റെല്ലോ ഇത്രയ്ക്ക് ഫാസ്റ്റാണോ എന്നാണ് ആല്‍വസ് ചോദിക്കുന്നത്. ലോകകപ്പില്‍ എംബാപ്പയുടെ ഫ്രഞ്ച് ടീം ബെല്‍ജിയത്തെ തകര്‍ത്ത് സെമിഫൈനല്‍ യോഗ്യത നേടിയിട്ടുണ്ട്.

Top