Chiking
Latest News

പത്തനംതിട്ടയിലെ പതിമൂന്നുകാരന്റെ ആത്മഹത്യയ്ക്കു പിന്നില്‍ ബ്ലൂവെയില്‍ പോലുള്ള മൊബൈല്‍ ഗെയിം എന്ന് സംശയം

Web Desk
Indian Telegram Android App Indian Telegram IOS App


പത്തനംതിട്ട: ബ്ലൂവെയില്‍ ആത്മഹത്യകളുടെ ഭീതി ഒഴിയും മുന്നെ വീണ്ടും സംസ്ഥാനത്ത് പരിഭ്രാന്തി പരത്തി വിദ്യാര്‍ത്ഥിയുടെ ആത്മഹത്യ. കല്ലൂപ്പാറയില്‍ രണ്ടാഴ്ച മുന്‍പ് ആത്മഹത്യ ചെയ്ത 13 വയസുള്ള വിദ്യാര്‍ഥി മൊബൈല്‍ ഗെയിമില്‍പെട്ടാണ് ആത്മഹത്യചെയ്‌തെന്ന് സൂചന. കൂടുതല്‍ വിവരങ്ങള്‍ക്കായി പൊലീസ് അന്വേഷണം ആരംഭിച്ചു. ആത്മഹത്യ ചെയ്ത വിദ്യാര്‍ഥിയുടെ മുറിയില്‍നിന്നു ലഭിച്ച ചില നോട്ട്ബുക്കുകളില്‍നിന്നും മൊബൈല്‍ ഫോണില്‍നിന്നും ഇതു സംബന്ധിച്ച വിവരങ്ങള്‍ പൊലീസിനു ലഭിച്ചു.

അടുത്തിടെ കാര്‍ സമ്മാനമായി കിട്ടുമെന്ന വിവരം വിദ്യാര്‍ഥി അടുത്ത ബന്ധുക്കളോടു പറഞ്ഞിരുന്നുതായി ചില ബന്ധുക്കള്‍ പൊലീസിനു മൊഴി നല്‍കിയിട്ടുണ്ട്. ഇതിന്റെ അടിസ്ഥാനത്തില്‍ കൂടുതല്‍ തെളിവുകള്‍ കണ്ടെത്താനുള്ള അന്വേഷണത്തിലാണ് പൊലീസ്. മുന്തിയ കാറുകളും മറ്റുമടക്കം വമ്പന്‍ ഓഫറുകള്‍ നല്‍കി തങ്ങളുടെ മാസ്മരിക വലയിലേക്കു കുട്ടികളെ ആവാഹിക്കുന്നതാണ് ഇത്തരം ഗെയിമുകളുടെ രീതിയെന്നാണു മനസ്സിലാക്കാന്‍ കഴിഞ്ഞിട്ടുള്ളത്. പിന്നീട് ചതിക്കുഴിയില്‍ വീഴിക്കുകയാണ് ഇതിന്റ രീതി.

വിദ്യാര്‍ഥിയുടെ ആത്മഹത്യ സൈബര്‍ വിഭാഗത്തെക്കൊണ്ട് ശാസ്ത്രീയമായ അന്വേഷിച്ച് സത്യാവസ്ഥ പുറത്തുകൊണ്ടുവരണം എന്നാവശ്യപ്പെട്ട് കേരള കോണ്‍ഗ്രസ് (എം) ഉന്നതാധികാരസമിതിയംഗം ജോസഫ് എം. പുതുശേരി മുഖ്യമന്ത്രിക്ക് നിവേദനവും നല്‍കിയിട്ടുണ്ട്. കുട്ടികളെ മരണത്തിലേക്കുവരെ നയിക്കുന്ന മൊബൈല്‍ ഗെയിമുകള്‍ക്കും ഓണ്‍ലൈന്‍ ഗെയിമുകള്‍ക്കുംം ഡിജിറ്റല്‍ സൈറ്റുകള്‍ക്കും കര്‍ശന നിയന്ത്രണം ഏര്‍പ്പെടുത്തണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു.

Top