Chiking
Latest News

ഫ്രാന്‍സിനെതിരെ ആരോപണവുമായി ബെല്‍ജിയം ഗോള്‍കീപ്പര്‍: ഇതിലും നല്ലത് ബ്രസീലിനോട് ക്വാര്‍ട്ടറില്‍ തോല്‍ക്കുന്നതായിരുന്നു

Web Desk
Indian Telegram Android App Indian Telegram IOS App

ലോകകപ്പ് സെമി ഫൈനല്‍ മത്സരത്തിന് ശേഷം ഫ്രാന്‍സിനെതിരെ ആരോപണവുമായി ബെല്‍ജിയം ഗോള്‍കീപ്പര്‍ തിബൂട്ട് കുര്‍ട്ടോയ്‌സ്. ഫ്രാന്‍സ് കളിച്ചത് മോശം കളിയാണെന്നാണ് തിബൂട്ട് ആരോപിക്കുന്നത്. അമിത പ്രതിരോധത്തിലൂന്നിയാണ് ഫ്രാന്‍സ് കളിച്ചതെന്നും ഇതൊരു നല്ല കളിയായിരുന്നില്ലെന്നും തിബൂട്ട് കുര്‍ട്ടോയ്‌സ് പറഞ്ഞു. ലോകകപ്പില്‍ നിന്ന് ബെല്‍ജിയം പുറത്തായതിന് ശേഷമാണ് പ്രതികരണവുമായി താരം രംഗത്തെത്തിയത്.

ബോള്‍ പൊസിഷനില്‍ 64 ശതമാനം കൈയ്യടക്കിയിട്ടും കൂടുതല്‍ പാസുകള്‍ കൈമാറിയിട്ടും ബെല്‍ജിയത്തിന് ഫ്രാന്‍സിന്റെ പ്രതിരോധം മറികടക്കാന്‍ കഴിഞ്ഞിരുന്നില്ല. ഹസാര്‍ഡും ലുക്കാക്കുവും ഡി ബ്രുയിനും അടങ്ങുന്ന ആക്രമണനിരയെ ഫ്രഞ്ച് നിര ഒന്നിച്ചാണ് പ്രതിരോധിച്ചത്.

ഒരു സ്‌ട്രൈക്കര്‍ തന്റെ ഗോള്‍ പോസ്റ്റിന് തൊട്ടുമുന്നില്‍മാത്രം കളിക്കുന്നത് താന്‍ ആദ്യമായാണ് കാണുന്നതെന്ന് കുര്‍ട്ടോയിസ് പരിഹസിച്ചു. ഫ്രാന്‍സിന് അങ്ങിനെ കളിക്കാന്‍ അവകാശമുണ്ട്. ഇങ്ങനെ കളിക്കുന്നത് നല്ലൊരു ഫുട്‌ബോള്‍ അല്ല. ഇതിലും നല്ലത് ബ്രസീലിനോട് ക്വാര്‍ട്ടറില്‍ തോല്‍ക്കുന്നതായിരുന്നെന്നും താരം പറഞ്ഞു.

പ്രതിരോധനിരതാരം വെര്‍ട്ടോന്‍ഗനും കുര്‍ട്ടോയിസിന്റെ അഭിപ്രായം ശരിവെച്ചു. ഈ ലോകകപ്പിനെത്തിയതില്‍ മികച്ച ടീമായിരുന്നു ബെല്‍ജിയം. ഫ്രാന്‍സിന്റെ പ്രതിരോധം അലോസരപ്പെടുത്തുന്നതായിരുന്നു. ഒരു ഗോള്‍ നേടിയശേഷം പ്രതിരോധിച്ചവര്‍ മികച്ച പരിചയ സമ്പന്നരാണെന്നും വെര്‍ട്ടോന്‍ഗന്‍ .

അതേസമയം, സെമിയില്‍ 51ാം മിനിറ്റില്‍ അന്റോയ്ന്‍ ഗ്രീസ്‌മെന്റെ കോര്‍ണറില്‍ നിന്ന് സ്പാനിഷ് ക്ലബ് ബാര്‍സിലോനയുടെ താരമായ സാമുവല്‍ ഉംറ്റിറ്റിയാണ് ഹെഡറിലൂടെ ഫ്രാന്‍സിന്റെ വിജയഗോള്‍ നേടിയത്. കോര്‍ണര്‍ ക്ലിയര്‍ ചെയ്യാന്‍ ഉയര്‍ന്നു ചാടിയ ബല്‍ജിയം താരം മൗറോന്‍ ഫെല്ലെനിയുടെ തലയിലുരുമ്മിയാണു പന്തു വലയിലെത്തിയത്.

പന്ത്രണ്ട് കൊല്ലത്തിന് ശേഷമാണ് ഫ്രാന്‍സ് ലോകകപ്പ് ഫുട്‌ബോളിന്റെ ഫൈനലിലെത്തുന്നത്. 15ന് രാത്രി 8.30ന് മോസ്‌കോയിലെ ലുഷ്‌നികി സ്റ്റേഡിയത്തില്‍ നടക്കുന്ന ഫൈനലില്‍, ഇന്നത്തെ ഇംഗ്ലണ്ട് -ക്രൊയേഷ്യ മത്സര വിജയികളെ ഫ്രാന്‍സ് നേരിടും. 1998ല്‍ ലോകജേതാക്കളായ ഫ്രാന്‍സ് 2006നുശേഷം ആദ്യമായാണ് ഫൈനലിലെത്തുന്നത്.

ഫ്രാന്‍സ് കോച്ച് ദിദിയേ ദെഷാമിന്റെ തന്ത്രത്തിന്റെ വിജയമാണു കളിയില്‍ കണ്ടത്. രണ്ടാം പകുതിയുടെ തുടക്കത്തില്‍ സെറ്റ്പീസില്‍നിന്നു ഗോള്‍ നേടിയശേഷം ഫ്രാന്‍സ് പിന്നീട് ആക്രമണത്തിനു മുതിര്‍ന്നില്ല. സ്വന്തം വലയില്‍ ഗോള്‍ വീഴും വരെ ബല്‍ജിയത്തിന്റെ കാലുകളിലായിരുന്നു കളി. പക്ഷേ, ലോകകപ്പില്‍ ഇതുവരെ ഫ്രാന്‍സ് പ്രദര്‍ശിപ്പിച്ച സെറ്റ്പീസ് വൈദഗ്ധ്യം പ്രകടമായ ഗോളില്‍ ബല്‍ജിയത്തിനു ചുവടുതെറ്റി.

ഉംറ്റിറ്റിയെ മാര്‍ക്ക് ചെയ്ത മൗറോന്‍ ഫെല്ലിനിയുടെ പിഴവില്‍നിന്നു കൂടിയായിരുന്നു ഗോള്‍. എന്നാല്‍, പ്രീക്വാര്‍ട്ടറില്‍ രണ്ടു ഗോളിനു പിന്നില്‍നിന്നശേഷം ജപ്പാനെ മൂന്നു ഗോളടിച്ചു വീഴ്ത്തിയ ആവേശത്തോടെ പൊരുതിയ ബല്‍ജിയത്തെ, ഫ്രാന്‍സ് താരങ്ങള്‍ ഒന്നാകെ സ്വന്തം പകുതിയിലേക്കിറങ്ങി പ്രതിരോധിച്ചു.

Top