Chiking
Latest News

സെമിഫൈനലിന് മണിക്കൂറുകള്‍ മാത്രം ശേഷിക്കെ പരിശീലകനെ പുറത്താക്കി ക്രൊയേഷ്യ

Web Desk
Indian Telegram Android App Indian Telegram IOS App

ലോകകപ്പിന് ദിവസങ്ങള്‍ മാത്രം ബാക്കി നില്‍ക്കെ സ്പാനിഷ് പരിശീലകനെ പുറത്താക്കിയത് വലിയ വാര്‍ത്തയായിരുന്നു. ഫുട്‌ബോള്‍ ലോകത്തെ അമ്പരിപ്പിക്കുന്നതായിരുന്നു ലോപ്പറ്റെഗിയെ മാറ്റികൊണ്ടുള്ള വാര്‍ത്ത. എന്നാല്‍, ഇതിന് പിന്നാലെ പരിശീലകനെ പുറത്താക്കിയിരിക്കുകയാണ് സെമി ഫൈനലിസ്റ്റുകളായ ക്രൊയേഷ്യ. ഇംഗ്ലണ്ടുമായുള്ള സെമി ഫൈനല്‍ തുടങ്ങാന്‍ മണിക്കൂറുകള്‍ മാത്രം ശേഷിക്കെ ടീമിന്റെ മുന്‍ താരവും സഹപരിശീലകനുമായ ഓഗ്ജന്‍ വുക്‌ഹോവിച്ചിനെയാണ് ക്രൊയേഷ്യ പുറത്താക്കിയിരിക്കുന്നത്.

മുപ്പത്തിനാലുകാരനായ വുക്‌ഹോവിച്ച് രാഷ്ട്രീയപരമായ ഇടപെടലുകള്‍ കളിക്കളത്തില്‍ കൊണ്ടുവരാന്‍ ശ്രമിക്കുന്നുവെന്ന കാരണം കൊണ്ടാണ് താരത്തെ ടൂര്‍ണമെന്റിനിടയില്‍ വച്ച് ക്രൊയേഷ്യന്‍ ഫുട്‌ബോള്‍ ഫെഡറേഷന്‍ പുറത്താക്കിയത്. റഷ്യക്കെതിരായ മത്സരത്തില്‍ ക്രൊയേഷ്യ വിജയിച്ചതിനു ശേഷം വിജയം റഷ്യയുടെ അയല്‍ രാജ്യമായ യുക്രൈനു വേണ്ടി സമര്‍പ്പിക്കുന്നുവെന്ന പരിശീലകന്റെ പ്രസ്താവനയാണ് വിവാദങ്ങള്‍ക്കു വഴി തുറന്നത്.

യുക്രൈനും റഷ്യയും തമ്മില്‍ ആഭ്യന്തര പ്രശ്‌നങ്ങള്‍ നില നില്‍ക്കെ വുക്‌ഹോവിച്ച് ഇത്തരമൊരു പ്രസ്താവന നടത്തിയത് കളത്തില്‍ രാഷ്ട്രീയം കൊണ്ടുവരുന്നതിനാണെന്ന് വ്യക്തമായതിനലാണ് പുറത്താക്കലിന് കാരണമായത്. എന്നാല്‍ യുക്രൈന്‍ ക്ലബായ ഡൈനാമോ കീവില്‍ കളിച്ച താരമായ വുക്‌ഹോവിച്ച് ആ ബന്ധം കൊണ്ടാണ് യുക്രൈനു വിജയം സമര്‍പ്പിച്ചതെന്ന വാദം അവര്‍ അംഗീകരിച്ചില്ല.

പരിശീലകനു പുറമേ റഷ്യക്കെതിരെ രണ്ടാമത്തെ ഗോള്‍ നേടിയ പ്രതിരോധ താരം വിഡയും മത്സരശേഷം വിജയം യുക്രൈനു സമര്‍പ്പിച്ചിരുന്നു. എന്നാല്‍ താരത്തിനു താക്കീതു മാത്രം നല്‍കിയത് ആശ്വാസമായിരിക്കുകയാണ്. ഇല്ലായിരുന്നെങഅകില്‍ ഇന്ന് നടക്കാനിരിക്കുന്ന സെമിഫൈനലില്‍ വിഡയ്ക്ക് പുറത്തിരിക്കേണ്ടി വരുമായിരുന്നു.

Top