Chiking
Latest News

സൗദി അറേബ്യ-കാനഡ ബന്ധത്തില്‍ വിള്ളല്‍; കനേഡിയന്‍ അബാസിഡറെ സൗദി രാജ്യത്ത് നിന്ന് പുറത്താക്കി

Web Desk
Indian Telegram Android App Indian Telegram IOS App

റിയാദ്: കാനഡയുമായുള്ള എല്ലാ ബന്ധങ്ങളും സൗദി അറേബ്യ റദ്ദാക്കി. ഇരു രാജ്യങ്ങളും തമ്മിലുളള നയതന്ത്ര ബന്ധത്തില്‍ വിള്ളല്‍ സംഭവിച്ചതാണ് പുറത്താക്കലിനു പിന്നില്‍. ഇതേ തുടര്‍ന്ന് കനേഡിയന്‍ സ്ഥാനപതിയോട് 24 മണിക്കൂറിനകം രാജ്യം വിട്ട് പോകാനും സൗദി അറേബ്യ ഉത്തരവിട്ടു. കൂടാതെ ഇരു രാജ്യങ്ങളും തമ്മിലുളള എല്ലാ പുതിയ വ്യാപാര ബന്ധങ്ങളും സൗദി മരവിപ്പിക്കുകയും ചെയ്തു.

കാനഡ തങ്ങളുടെ ആഭ്യന്തര കാര്യങ്ങളില്‍ ഇടപെടുന്നതു കൊണ്ടാണ് തങ്ങള്‍ ഈ നടപടി സ്വീകരിച്ചത് എന്നാണ് സൗദി പറയുന്നത്. അനധികൃതമായ ഇത്തരം കടന്നു കയറ്റങ്ങള്‍ അനുവധിക്കാനാവില്ലെന്നും സൗദി വ്യക്തമാക്കി. കനേഡിയന്‍ സ്ഥാനപതിയോട് 24 മണിക്കൂറിനകം രാജ്യം വിട്ട് പോകാനാണ് സൗദി ഉത്തരവിട്ടിട്ടുള്ളത്. ഒപ്പം കാനഡയിലുള്ള തങ്ങളുടെ സ്ഥാനപതിയെ തിരിച്ച് വിളിച്ചിട്ടുണ്ടെന്നും സൗദി അറിയിച്ചു.

അടുത്തിടെ സൗദിയില്‍ ചില സാമൂഹിക പ്രവര്‍ത്തകരെ അറസ്റ്റ് ചെയ്തിരുന്നു. സൗദി ഭരണകൂടത്തിന്റെ നിലപാടുകളെ വിമര്‍ശിക്കുന്നവരാണ് അറസ്റ്റിലായത്. ഇതില്‍ വനിതകളും ഉള്‍പ്പെടും. ഇവരെ അടിയന്തരമായി വിട്ടയക്കണമെന്ന് കനേഡിയന്‍ എംബസി ആവശ്യപ്പെട്ടിരുന്നു. കാനേഡിയന്‍ വിദേശകാര്യ മന്ത്രാലയവും ഇത് ആവര്‍ത്തിച്ചു. ഇതാണ് സൗദിയെ ചൊടിപ്പിച്ചത്. എന്തിനാണ് കാനഡ തങ്ങളുടെ ആഭ്യന്തര കാര്യങ്ങളില്‍ ഇടപെടുന്നതെന്നാണ് സൗദിയുടെ ചോദ്യം. കാനഡയുടെ നിലപാട് സൗദിയെ ആക്രമിക്കുന്നതിന് തുല്യമാണെന്നും സൗദി വിദേശകാര്യമന്ത്രാലയം കുറ്റപ്പെടുത്തി.

Top