Chiking
Latest News

കീകി ഡാന്‍സ് ഷൂട്ടിങില്‍ കാര്‍ ഇല്ലായിരുന്നു; ഇത്തരം സാഹസികതകളെ താന്‍ പിന്തുണയക്കുന്നില്ല; കീകി ഡാന്‍സ് വൈറലാക്കിയ ഷിഗ്ഗി പറയുന്നു (വീഡിയോ)

Web Desk
Indian Telegram Android App Indian Telegram IOS App

വാഷിങ്ടണ്‍: കീകി ഡാന്‍സ് ഇന്ന് ചെറുപ്പക്കാര്‍ക്കടയില്‍ ഹരമായി മാറിയിരിക്കുകയാണ്. സംഗതി പല രാജ്യങ്ങളിലും ഡാന്‍സ് നിരോധിച്ചു എങ്കിലും വെറൈറ്റി കീകി ഡാന്‍സുകള്‍ അവതരിപ്പിച്ച് ഒട്ടേറെ പേര്‍ ഇതിനോടകം തന്നെ സോഷ്യല്‍ മീഡിയയില്‍ അനേകം ലൈക്കും ഷെയറും വാങ്ങി കൂട്ടിയിട്ടുണ്ട്.

ഇവ മൂലം ഉണ്ടാകുന്ന അപകടങ്ങളും ഇക്കൂട്ടത്തില്‍ ശ്രദ്ധിക്കപ്പെടുന്നുണ്ട്. ചലഞ്ച് ചെയ്യുന്ന ചെറുപ്പക്കാരുടെ എണ്ണം ലോകത്തിന്റെ പല ഭാഗങ്ങളില്‍ ഉയര്‍ന്നതോടെ ഇതുമായി ബന്ധപ്പെട്ട അപകടങ്ങളും വര്‍ധിച്ചിട്ടുണ്ട്. അതോടെ സുരക്ഷാ അധികൃതര്‍ നിരീക്ഷണം കര്‍ശനമാക്കി. കേരളത്തിലടക്കം പൊലീസ് മുന്നറിയിപ്പുമായി രംഗത്തുണ്ട്. സഞ്ചരിക്കുന്ന കാറില്‍ നിന്ന് ഇറങ്ങി നിന്ന് നൃത്തം ചെയ്യുന്നതാണ് ഈ കി കീ ഡാന്‍സ്.

എന്നാല്‍ ഇപ്പോഴിതാ കീകി ചലഞ്ച് ആദ്യമായി ചെയ്ത് ഇന്റര്‍നെറ്റിലൂടെ പ്രചരിപ്പിച്ച വ്യക്തി തന്നെ ഇതിനെതിരെ രംഗത്ത് വന്നിരിക്കുകയാണ്. ഇന്റര്‍നെറ്റ് കൊമേഡിയന്‍ ഷിഗ്ഗിയാണ് രംഗത്ത് വന്നിരിക്കുന്നത്. താന്‍ ആണ് ഈ ഡാന്‍സ് പ്രചരിപ്പിച്ചതെങ്കിലും ഇത് ഷൂട്ട് ചെയ്ത സമയത്ത് സഞ്ചരിക്കുന്ന കാറില്ലായിരുന്നുവെന്നാണ് ഷിഗ്ഗി പറയുന്നത്. ഇത്തരം സാഹസികതകളെ പിന്തുണയ്ക്കില്ലെന്നും അദ്ദേഹം വ്യക്തമാക്കി.

ഷിഗ്ഗിയുടെ ഡാന്‍സ് വൈറലായതോടെ കൂടുതല്‍ പേര്‍ ഇത് ചെയ്ത് രംഗത്തെത്തിയിരുന്നു. ഇതോടെ അപകടങ്ങളും വര്‍ധിച്ചതോടെയാണ് ഷിഗ്ഗി അഭ്യര്‍ഥനയുമായി രംഗത്ത് വന്നത്.

വീഡിയോ കാണാന്‍ വീഡിയോ മെനുവില്‍ പോകുക

Top