Chiking
Latest News

ദുരന്തവിവരങ്ങള്‍ വര്‍ണ ബലൂണുകള്‍ കൊണ്ട് അലംങ്കരിച്ചു; ഫെയ്‌സ്ബുക്ക് ഇന്‍ഡൊനീഷ്യയോട് ക്ഷമ ചോദിച്ചു

Web Desk
Indian Telegram Android App Indian Telegram IOS App


ഇന്‍ഡൊനീഷ്യയിലെ ഭൂകമ്പത്തെക്കുറിച്ച് ആളുകള്‍ ഫെയ്‌സ്ബുക്കില്‍ കുറിച്ച സന്ദേശങ്ങള്‍ വര്‍ണ ബലൂണുകള്‍ നല്‍കി ‘അലങ്കരിച്ച’തിന് ഫെയ്‌സ്ബുക്ക് ഉപഭോക്താക്കളോട് ക്ഷമ ചോദിച്ചു. ഇന്‍ഡൊനീഷ്യയിലെ ലോംബാക്കില്‍ നൂറ്റിമുപ്പതോളം പേരുടെ ജീവനെടുത്ത ദുരന്തമാണ് ഫെയ്‌സ്ബുക്ക് സന്തോഷ വാര്‍ത്തയെന്ന് തെറ്റായി വിചാരിച്ച് പണി മേടിച്ചത്.

‘സെലമത്’ എന്ന ഇന്‍ഡൊനീഷ്യന്‍ വാക്കാണ് ഫെയ്‌സ്ബുക്കിന് പണി കൊടുത്തത്. ഈ വാക്കിന് ‘അഭിനന്ദനങ്ങള്‍, അതിജീവനം’ എന്നീ അര്‍ഥങ്ങള്‍ ഉണ്ട് ഇതാണ് ഫെയ്‌സ്ബുക്കിനെ തെറ്റിദ്ധരിപ്പിത്. ഭൂകമ്പത്തില്‍ പരിക്കേല്‍ക്കാതെ രക്ഷപ്പെട്ടവര്‍ ഫെയ്‌സ്ബുക്കില്‍ കുറിച്ച സന്ദേശം അഭിനന്ദനം എന്നരീതിയില്‍ ഫെയ്‌സ്ബുക്ക് തെറ്റായി മനസ്സിലാക്കുകയായിരുന്നു.

ഏതായാലും അബദ്ധം മനസ്സിലായപ്പോള്‍ തന്നെ ഫെയ്‌സ്ബുക്ക് സ്വന്തംനിലയില്‍ ക്ഷമചോദിക്കുകയായിരുന്നു. പ്രാദേശികമായി ഈ ഫീച്ചര്‍ താത്കാലികമായി നീക്കംചെയ്തതായും ഫെയ്‌സ്ബുക്ക് അധികൃതര്‍ വ്യക്തമാക്കി.

ഇന്‍ഡൊനീഷ്യയില്‍ ഞായറാഴ്ചയാണ് 6.9 തീവ്രത രേഖപ്പെടുത്തിയ ഭൂകമ്പം ഉണ്ടായത്. അപകടത്തില്‍ 131 പേരാണ് മരിച്ചത്. ആയിരക്കണക്കിന് വീടുകളും നിലംപൊത്തി ഭൂകമ്പം ഒന്നരലക്ഷത്തോളംപേരെ ബാധിച്ചു എന്നാണ് കണക്കാക്കുന്നത്.

Top