Chiking
Latest News

ചൈനീസ് ഉത്പന്നങ്ങള്‍ക്ക് വീണ്ടും ഇറക്കുമതി തീരുവ ഏര്‍പ്പെടുത്തി യുഎസ്; വിട്ടുകൊടുക്കാതെ ചൈന

Web Desk
Indian Telegram Android App Indian Telegram IOS App


ചൈനീസ് ഉത്പന്നങ്ങള്‍ക്ക് വീണ്ടും 25 ശതമാനം തീരുവ ഏര്‍പ്പെടുത്തി ട്രംപ് ഭരണകൂടം. ചൈനയില്‍ നിന്ന് ഇറക്കുമതിചെയ്യുന്ന 279 ഉത്പ്പന്നങ്ങള്‍ക്കാണ് തീരുവ ഏര്‍പ്പെടുത്തിയത്. ഓഗസ്റ്റ് 23 മുതല്‍ ഇത് നിലവില്‍വരും. ഇത് രണ്ടാംതവണയാണ് ചൈനീസ് ഉത്പന്നങ്ങള്‍ക്ക് യുഎസ് ഇറക്കുമതിത്തീരുവയേര്‍പ്പെടുത്തുന്നത്. ജൂലായ് ആറിന് ചൈനീസ് ഉത്പന്നങ്ങള്‍ക്ക് 3400 കോടി ഡോളറിന്റെ (ഏകദേശം 2.3 ലക്ഷം കോടി രൂപ) ഇറക്കുമതിത്തീരുവ യുഎസ് ഏര്‍പ്പെടുത്തിയിരുന്നു. യുഎസ് കമ്പനികള്‍ ആശങ്കയുയര്‍ത്തിയതിനെത്തുടര്‍ന്ന് ശേഷിക്കുന്നവ താത്ക്കാലികമായി തടഞ്ഞുവെച്ചിരിക്കുകയായിരുന്നു.

അതേസമയം, യുഎസില്‍നിന്ന് ഇറക്കുമതി ചെയ്യുന്ന 1600 കോടി ഡോളറിന്റെ(ഏകദേശം 11 ലക്ഷം കോടി രൂപ) ഉത്പന്നങ്ങള്‍ക്ക് 25 ശതമാനം തീരുവ ഏര്‍പ്പെടുത്തുമെന്ന് ചൈനയും വ്യക്തമാക്കി. ഓഗസ്റ്റ് 23ന് പുതിയ തീരുമാനം നിലവില്‍വരും. ചൈനീസ് ഉത്പന്നങ്ങള്‍ക്ക് തീരുവയേര്‍പ്പെടുത്തുമെന്ന യുഎസിന്റെ പ്രഖ്യാപനം വന്നതിന് തൊട്ടുപിന്നാലെയാണ് ചൈനയുടെ പ്രഖ്യാപനം.

സാങ്കേതികവിദ്യയും ബൗദ്ധികസ്വത്തുക്കളും കൈമാറ്റംചെയ്യുന്നതുമായി ബന്ധപ്പെട്ട് ചൈനയുടെ നീതിയുക്തമല്ലാത്ത വ്യാപാരസമ്പ്രദായങ്ങളോടുള്ള യുഎസിന്റെ പ്രതികരണമാണ് നടപടിയെന്ന് യുഎസ് വ്യാപാരപ്രതിനിധി പറഞ്ഞു.

ചൈനയുള്‍പ്പെടെയുള്ള രാജ്യങ്ങളില്‍നിന്നുള്ള ഉരുക്കിനും അലുമിനിയത്തിനും യുഎസ് ഇറക്കുമതിത്തീരുവ ഏര്‍പ്പെടുത്തിയതോടെയാണ് ഇരുരാജ്യങ്ങളും തമ്മിലുള്ള വ്യാപാരയുദ്ധത്തിന് തുടക്കമായത്.

Top