Chiking
Latest News

കനത്ത മഴ; പാലക്കാട്ട് വീടുകള്‍ വെള്ളത്തിനടിയില്‍; നഗരത്തില്‍ കുടിവെള്ള വിതരണം മുടങ്ങി (വീഡിയോ)

Web Desk
Indian Telegram Android App Indian Telegram IOS App


കനത്ത മഴയെതുടര്‍ന്ന് മലമ്പുഴ അണക്കെട്ടിനു സമീപം ഉരുള്‍പൊട്ടിയതിനു പിന്നാലെ കുടുംബങ്ങളെ മാറ്റിപ്പാര്‍പ്പിച്ചു. പാലക്കാട് നഗരത്തിലടക്കം ഒട്ടേറെ വീടുകള്‍ വെള്ളത്തിലാണ്. പല പ്രദേശങ്ങളും പൂര്‍ണമായും ഒറ്റപ്പെട്ടു.

വെളളപ്പൊക്കത്തില്‍ വാട്ടര്‍ അതോറിറ്റിയുടെ പൈപ്പും തകര്‍ന്നതോടെ പാലക്കാട് നഗരത്തിലേക്കുള്ള കുടിവെള്ള വിതരണവും മുടങ്ങി. ഏകദേശം ഒരാഴ്ചയോളം കുടിവെള്ള വിതരണം തടസ്സപ്പെടും എന്നാണ് അധികൃതര്‍ അറിയിച്ചിരിക്കുന്നത്. പകര്‍ച്ചാ വ്യാധികള്‍ക്ക് സാധ്യതയുളളതിനാല്‍ ജനങ്ങളോട് മലിനമായ കുടിവെളള സ്രോതസ്സുകളിലെ വെള്ളം ഉപയോഗിക്കരുതെന്നും നിര്‍ദേശം നല്‍കിയിട്ടണ്ട്. ജില്ലയിലെ കുടിവെള്ള പ്രശ്‌നം പരിഹരിക്കാനായി ടാങ്കര്‍ ലോറികളിലൂടെ വെള്ളം വിതരണം ചെയ്യുമെന്ന് അധികൃതര്‍ അറിയിച്ചു.

വീഡിയോ കാണാൻ വീഡിയോ മെനുവില്‍ പോകുക

Top