Chiking
Latest News

നിലമ്പൂരില്‍ നാശം വിതച്ച് കനത്ത മഴ; റോഡ് തകര്‍ന്ന് ഒലിച്ച് പോയി ( വീഡിയോ )

Web Desk
Indian Telegram Android App Indian Telegram IOS App

നിലമ്പൂര്‍: സംസ്ഥാനത്ത് ശക്തമായ മഴയില്‍ കനത്ത നാശമാണ് ഉണ്ടായികൊണ്ടിരിക്കുന്നത്. മഴ ഏറ്റവും കൂടുതല്‍ നാശനഷ്ടമുണ്ടാക്കിയ സ്ഥലങ്ങളില്‍ ഒന്നാണ് മലപ്പുറം ജില്ലയിലെ നിലമ്പൂര്‍. ഇവിടെ പല സ്ഥലങ്ങളിലും ഗതാഗതം തടസ്സപ്പെട്ടു. വെള്ളപ്പൊക്ക ഭീഷണി തീവ്രമായി നേരിടുന്ന നിലമ്പൂരില്‍ വഴികടവ് വഴിയുള്ള ചരക്ക് ലോറി ഗതാഗതം തടയുമെന്ന് സ്പീക്കര്‍ ശ്രീരാമകൃഷ്ണന്‍ വ്യക്തമാക്കി.

റോഡുകള്‍ തകരുന്ന സാഹചര്യം കണക്കിലെടുത്താണ് സ്പീക്കറുടെ ഈ തീരുമാനം. കനത്ത മഴയെ തുടര്‍ന്നുണ്ടായ ഒഴുക്കില്‍ റോഡ് തകര്‍ന്ന് ഒലിച്ചുപോകുന്ന വീഡിയോ സമൂഹമാധ്യമങ്ങളില്‍ പ്രചരിക്കുകയാണ്. വീഡിയോ ജനങ്ങളില്‍ ഭീതി പടര്‍ത്തിയിരിക്കുകയാണ്. നിലമ്പൂര്‍ വണ്ടൂര്‍ റോഡിലെ വടക്കുംപാടം നായാട്ടുകല്ലില്‍ റോഡ് മഴവെള്ളത്തില്‍ തകര്‍ന്ന് പുഴയാകുന്നതാണ് ദൃശ്യങ്ങളില്‍. പ്രദേശങ്ങളില്‍ കനത്ത സുരക്ഷയാണ് ഏര്‍പ്പെടുത്തിയിരിക്കുന്നത്.

വീഡിയോ കാണാന്‍ വീഡിയോ മെനുവില്‍ പോകുക

Top