Chiking
Latest News

കൊച്ചുപമ്പ ഡാമിന്റെ ഷട്ടറുകള്‍ തുറന്നു

Web Desk
Indian Telegram Android App Indian Telegram IOS App

പത്തനംതിട്ട: കനത്ത മഴയെ തുടര്‍ന്ന് ജലനിരപ്പ് ഉയര്‍ന്ന പത്തനംതിട്ട കൊച്ചുപമ്പ ഡാമിന്റെ ഷട്ടറുകള്‍ തുറന്നു. ഇതോടെ പമ്പയില്‍ മൂന്ന് മീറ്റര്‍ വരെ ജലനിരപ്പുയരാന്‍ സാധ്യതയുണ്ട്. ഡാമിന്റെ വൃഷ്ടിപ്രദേശങ്ങളില്‍ മഴ ശക്തമായതോടെ ജലം അനിയന്ത്രിതമായി നിറഞ്ഞിരുന്നു.

ശബരിഗിരി ജലവൈദ്യുതി പദ്ധതിയുടെ കക്കി ആനത്തോട് ഡാമിന്റെ ഷട്ടറും തുറന്നിരിക്കുകയാണ്. ഡാം നിറഞ്ഞതിനെ തുടര്‍ന്ന് നാല് ഷട്ടറില്‍ രണ്ടെണ്ണം തുറന്നത്.

Top