Chiking
Latest News

അംപയറില്‍നിന്നും പന്ത് ചോദിച്ച് വാങ്ങിയതെന്തിന്? ; അഭ്യൂഹങ്ങള്‍ക്ക് വിരാമം: വെളിപ്പെടുത്തലുമായി ധോണി

Web Desk
Indian Telegram Android App Indian Telegram IOS App

ലീഡ്‌സ് ഏകദിനത്തിനുശേഷം അംപയറില്‍നിന്നും പന്ത് ചോദിച്ച് വാങ്ങിയത് എന്തിനെന്ന് വെളിപ്പെടുത്തി എം.എസ്.ധോണി. ഡ്രെസിംഗ് റൂമിലേക്ക് മടങ്ങുമ്പോഴായിരുന്നു ധോണി അംപയറുടെ കൈയ്യില്‍നിന്നും പന്ത് ചോദിച്ചു വാങ്ങിയത്. ഇതോടെ ധോണി വിരമിക്കുമെന്ന അഭ്യൂഹങ്ങളും വ്യാപകമായി. അഭ്യൂഹങ്ങള്‍ ശക്തമായതോടെ അവയൊക്കെ നിഷേധിച്ച് ഇന്ത്യന്‍ ടീം പരിശീലകന്‍ രവി ശാസ്ത്രി രംഗത്തെത്തി. ധോണി ഉടന്‍ വിരമിക്കുമെന്ന വാര്‍ത്തകള്‍ മണ്ടത്തരമെന്നാണ് രവി ശാസ്ത്രി പറഞ്ഞത്.

‘ലീഡ്‌സ് ഏകദിനത്തിനുശേഷം ധോണി അംപയറുടെ കൈയ്യില്‍നിന്നും പന്ത് വാങ്ങിയത് ബോളിംഗ് കോച്ച് ഭരത് അരുണിന് നല്‍കാനാണ്. അതിന് മറ്റു വ്യാഖ്യാനങ്ങള്‍ നല്‍കേണ്ടതില്ല. ധോണി എവിടെയും പോകില്ല. വിമര്‍ശനങ്ങള്‍ ഉണ്ടെങ്കിലും ധോണി ടീമിലെ പ്രധാന സാന്നിധ്യമാണെന്നും’ രവി ശാസ്ത്രി പറഞ്ഞു. ഇപ്പോഴിതാ താന്‍ അംപയറുടെ കൈയ്യില്‍നിന്നും പന്ത് ചോദിച്ചു വാങ്ങിയത് എന്തിനെന്ന് ധോണി തന്നെ വെളിപ്പെടുത്തിയിരിക്കുകയാണ്. 2019ല്‍ നടക്കുന്ന ലോകകപ്പിനു വേണ്ടിയുളള തയ്യാറെടുപ്പുകളിലാണ് താനെന്നും ഇന്ത്യന്‍ മുന്‍ നായകന്‍ വ്യക്തമാക്കിയിട്ടുണ്ട്.

‘ഇംഗ്ലണ്ടില്‍ ലോകകപ്പ് കളിക്കുമ്പോള്‍ റിവേഴ്‌സ് സ്വിംഗ് കിട്ടാന്‍ എന്തു ചെയ്യണമെന്ന് നമ്മുടെ ബോളര്‍മാര്‍ അറിഞ്ഞിരിക്കണം. ഇന്ത്യയ്‌ക്കെതിരെ ഇംഗ്ലണ്ടിന് അവസാന ഓവറുകളില്‍ റിവേഴ്‌സ് സ്വിംഗ് ലഭിച്ചിരുന്നു. ഇംഗ്ലണ്ടിന് അതു കിട്ടുന്നുണ്ട്. നമുക്കും അത് വേണം. അതിനാലാണ് അംപയറുടെ കൈയ്യില്‍നിന്നും പന്ത് ചോദിച്ച് വാങ്ങിയത്’, ധോണി പറഞ്ഞതായി ഐസിസി ക്രിക്കറ്റ് റിപ്പോര്‍ട്ട് ചെയ്യുന്നു. ഇംഗ്ലണ്ടിനെതിരായ മൂന്നു മത്സരങ്ങളുളള ഏകദിന പരമ്പര ഇന്ത്യയ്ക്ക് നഷ്ടമായിരുന്നു. അതിനാലാണ് അടുത്ത വര്‍ഷത്തെ ലോകകപ്പ് മുന്നില്‍ കണ്ട് ഇന്ത്യന്‍ ബോളര്‍മാര്‍ക്ക് ബോളിംഗ് കൂടുതല്‍ മെച്ചപ്പെടുത്താനായി ധോണി പന്ത് ചോദിച്ചുവാങ്ങിയത്.

’50 ഓവറുകള്‍ക്കുശേഷം ഐസിസിക്ക് ഈ പന്ത് കൊണ്ട് യാതൊരു പ്രയോജനവുമില്ല. അതിനാലാണ് അംപയറുടെ കൈയ്യില്‍നിന്നും പന്ത് ചോദിച്ചു വാങ്ങി ഞങ്ങളുടെ ബോളിംഗ് കോച്ചിന് നല്‍കിയത്. ഇതുപയോഗിച്ച് പ്രാക്ടീസ് ചെയ്താല്‍ റിവേഴ്‌സ് സ്വിംഗ് ലഭിക്കുന്നതെങ്ങനെയെന്ന് മനസ്സിലാക്കാനാവും. 40 ഓവറുകള്‍ക്കുശേഷം യോര്‍ക്കറുകളിലൂടെ ഫാസ്റ്റ് ബോളര്‍മാര്‍ക്ക് വിക്കറ്റ് വീഴ്ത്താന്‍ കഴിയും. അവസാന 10 ഓവറുകളില്‍ റിവേഴ്‌സ് സ്വിങ് കിട്ടിയാല്‍ റണ്‍സിന്റെ വേഗത കുറച്ച് വിക്കറ്റ് വീഴ്ത്താന്‍ ബോളര്‍മാര്‍ക്ക് സാധിക്കും’, ധോണി പറഞ്ഞു.

ഇംഗ്ലണ്ടിനെതിരായ മൂന്നാം ഏകദിനത്തില്‍ ഇന്ത്യന്‍ നിരയില്‍ ഏറ്റവും കൂടുതല്‍ റണ്‍സ് നേടിയ മൂന്നാമത്തെ താരമായെങ്കിലും ധോണിക്കെതിരെയാണ് ആരാധകര്‍ വിമര്‍ശന ശരം തൊടുത്തത്. 66 പന്തിലായിരുന്നു ക്യാപ്റ്റന്‍ കൂള്‍ 42 റണ്‍സ് നേടിയത്. ഇന്ത്യ എട്ട് വിക്കറ്റ് നഷ്ടത്തില്‍ 256 റണ്‍സ് നേടിയ മത്സരത്തില്‍ ഏറ്റവും കുറഞ്ഞത് 2530 റണ്‍സെങ്കിലും കുറഞ്ഞത് ധോണിയുടെ ഈ മെല്ലെപ്പോക്ക് മൂലമാണെന്നാണ് സമൂഹമാധ്യമങ്ങളിലെ വിമര്‍ശനം.

Top