Chiking
Latest News

ഖത്തറിനെതിരെ വീണ്ടും ബഹ്‌റൈന്‍; ഖത്തറുകാര്‍ക്ക് ഇനിമുതല്‍ പുതിയ വിസ അനുവദിക്കേണ്ട എന്ന് തീരുമാനം

Web Desk
Indian Telegram Android App Indian Telegram IOS App

ദോഹ/മനാമ: ഖത്തറിനെതിരെ വീണ്ടും ശക്തമായ നടപടിയുമായി ബഹ്‌റൈന്‍. ഖത്തറുകള്‍ക്ക് ഇനി വിസ അടിക്കേണ്ടെന്നാണ് ബഹ്‌റൈന്റെ തീരുമാനം. കഴിഞ്ഞദിവസമാണ് ഖത്തറുകാര്‍ക്ക് ഗുരുതരമായ തിരിച്ചടികളുണ്ടാകുന്ന തീരുമാനം ബഹ്‌റൈന്‍ പ്രഖ്യാപിച്ചത്.

ഖത്തറുകാര്‍ക്ക് പുതിയ വിസ ഇനി നല്‍കേണ്ടെന്നാണ് ബഹ്‌റൈന്റെ തീരുമാനം. ആഭ്യന്തര മന്ത്രാലയമാണ് കഴിഞ്ഞദിവസം ഈ തീരുമാനം പരസ്യപ്പെടുത്തിയത്. കഴിഞ്ഞ ജൂണ്‍ മുതല്‍ ഇരുരാജ്യങ്ങളും തമ്മില്‍ നയതന്ത്രബന്ധം സുഗമമല്ലെങ്കിലും ചില പ്രത്യേക ആവശ്യങ്ങള്‍ക്ക് വിസ അടിച്ചിരുന്നു. കഴിഞ്ഞദിവസമാണ് ഖത്തറുകാര്‍ക്ക് ഗുരുതരമായ തിരിച്ചടികളുണ്ടാകുന്ന തീരുമാനം ബഹ്‌റൈന്‍ പ്രഖ്യാപിച്ചത്.

വിസ യുടെ കാര്യത്തില്‍ നിരോധനം വന്നെങ്കിലും വിദ്യാര്‍ത്ഥികള്‍ ഭയക്കേണ്ടതില്ല എന്നാണ് അധികൃതര്‍ പറയുന്നത് ഖത്തറുകാരായ വിദ്യാര്‍ഥികള്‍ ആശങ്കപ്പെടേണ്ടതില്ല എന്നും വിദ്യാര്‍ഥികള്‍ക്ക് ബഹ്‌റൈന്‍ പുതിയ വിസ അനുവദിക്കും എന്നും അധികൃതര്‍ അറിയിച്ചു. മാത്രമല്ല, നേരത്തെ വിദ്യാര്‍ഥികള്‍ക്ക് അനുവദിച്ചിരുന്ന വിസകള്‍ റദ്ദാക്കുകയുമില്ലെന്ന് ബഹ്‌റൈന്‍ ആഭ്യന്തര മന്ത്രാലയം വ്യക്തമാക്കി.

എങ്കിലും മറ്റു ആവശ്യങ്ങള്‍ക്ക് വേണ്ടി ബഹ്‌റൈനിലേക്ക് എത്തുന്നതിന് പുതിയ വിസ അനുവദിക്കില്ല. ഖത്തര്‍ അധികൃതരുടെ നിരുത്തരവാദപരമായ സമീപനമാണ് തങ്ങള്‍ ശക്തമായ നിലപാട് സ്വീകരിക്കാന്‍ കാരണമെന്ന് ബഹ്‌റൈന്‍ ആഭ്യന്തര മന്ത്രാലയം വിശദമാക്കുന്നത്. ഖത്തര്‍ അന്താരാഷ്ട്ര നിയമം പാലിക്കുന്നില്ല. അയല്‍രാജ്യങ്ങളുടെ അവകാശങ്ങള്‍ക്ക് യാതൊരു പരിഗണനയും നല്‍കുന്നുമില്ല. ഇതാണ് വിസകള്‍ നിരോധിക്കാന്‍ കാരണമെന്ന് ബഹ്‌റൈന്‍ ആഭ്യന്തര മന്ത്രാലയത്തെ ഉദ്ധരിച്ച് സര്‍ക്കാര്‍ വാര്‍ത്താ ഏജന്‍സിയായ ബിഎന്‍എ റിപ്പോര്‍ട്ട് ചെയ്തു.

കഴിഞ്ഞ വര്‍ഷം ജൂണ്‍ മുതല്‍ ഖത്തറും ബഹ്‌റൈനും തമ്മിലുളള ബന്ധം വളരെ മോശമായിട്ടാണ് തുടരുന്നത്. ഇരുരാജ്യങ്ങളും പരസ്പരം ആരോപണങ്ങള്‍ ഉന്നയിക്കുകയാണ്. ബഹ്‌റൈനില്‍ അട്ടിമറി നടത്താന്‍ ഖത്തര്‍ ഭരണകൂടം ശ്രമിച്ചുവെന്ന് നേരത്തെ ബഹ്‌റൈന്‍ മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തിരുന്നു. ജല, വ്യോമ അതിര്‍ത്തികള്‍ ലംഘിക്കുന്നുണ്ടെന്നും ഇരുരാജ്യങ്ങളും പരസ്പരം ആരോപിക്കുന്നു.

അന്താരാഷ്ട്ര തര്‍ക്ക പരിഹാര ട്രൈബ്യൂണലുകളില്‍ ഖത്തറും ബഹ്‌റൈനും തമ്മിലുള്ള അതിര്‍ത്തി ലംഘന പരാതികള്‍ നിലവിലുണ്ട്. തങ്ങളുടെ ആഭ്യന്തര കാര്യങ്ങള്‍ ഇടപെടാന്‍ ഖത്തര്‍ ശ്രമിക്കുന്നുവെന്നാണ് ബഹ്‌റൈന്റെ പതിവായ ആരോപണം. രാജ്യത്ത് കുഴപ്പങ്ങളുണ്ടാക്കാനാണ് ശ്രമമെന്നും ബഹ്‌റൈന്‍ പറയുന്നു.

ഖത്തറിന് മുസ്ലിം ബ്രദര്‍ഹുഡുമായും ഇറാനുമായും അടുത്ത ബന്ധമുണ്ടെന്നും ഗള്‍ഫ് രാജ്യങ്ങളുടെ ആഭ്യന്തര കാര്യങ്ങളില്‍ ഇറാന് ഇടപെടാന്‍ ഖത്തര്‍ വഴിയൊരുക്കുകയാണെന്നും ബഹ്‌റൈന്‍ ഉള്‍പ്പെടെയുള്ള രാജ്യങ്ങള്‍ കുറ്റപ്പെടുത്തുന്നും ഉണ്ട്. എന്നാല്‍ ബഹ്‌റൈന്റെ ആരോപണം ഖത്തര്‍ നിഷേധിച്ചിരുന്നു.

Top