Chiking
Latest News

മോഹന്‍ലാലിന്റെ വിനയം കാണുമ്പോള്‍ അദ്ദേഹത്തോട് കൂടുതല്‍ ഇഷ്ടം തോന്നുന്നു; മോഹന്‍ലാലിനെ പ്രശംസിച്ച് മോദിയുടെ ട്വീറ്റ്

Web Desk
Indian Telegram Android App Indian Telegram IOS App


ന്യൂഡല്‍ഹി: മോദി-മോഹന്‍ലാല്‍ കൂടിക്കാഴ്ചയ്ക്ക് ശേഷം മോഹന്‍ലാലിനെ പ്രശംസിച്ച്‌കൊണ്ട് മോദിയുടെ ട്വീറ്റ്. മോഹന്‍ലാലിന്റെ വിനയത്തേയും സാമൂഹ്യസേവനത്തേയും പ്രശംസിച്ച്‌കൊണ്ടാണ് മോദി ട്വീറ്റ് ചെയ്തിരിക്കുന്നത്.

മോഹന്‍ലാലിന്റെ വിനയം കാണുമ്പോള്‍ അദ്ദേഹത്തോട് കൂടുതല്‍ ഇഷ്ടം തോന്നുന്നെന്നാണ് മോദി ട്വിറ്ററില്‍ കുറിച്ചത്. അദ്ദേഹത്തിന്റെ സാമൂഹ്യസേവനങ്ങള്‍ ശ്ലാഘനീയവും മറ്റുള്ളവര്‍ക്ക് പ്രചോദനം നല്‍കുന്നതുമാണെന്നും പ്രധാനമന്ത്രി കുറിച്ചു.

മോഹന്‍ലാലിനൊപ്പമുള്ള ചിത്രവും അദ്ദേഹം പങ്കുവച്ചിട്ടുണ്ട്. വയനാട്ടിലെ പ്രളയ ബാധിത പ്രദേശങ്ങളില്‍ മോഹന്‍ലാലിന്റെ ഫൗണ്ടേഷനിലൂടെ നടക്കുന്ന പ്രവര്‍ത്തനങ്ങളുടെ ഉദ്ഘാടകനായി പ്രധാനമന്ത്രി എത്തുമെന്നാണ് സൂചന.

Top