Chiking
Latest News

വോണിനെ ഓര്‍മ്മപ്പെടുത്തി ആദില്‍ റഷീദിന്റെ മാജിക്കല്‍ ഡെലിവറി; നൂറ്റാണ്ടിലെ ആ പന്ത് വീണ്ടും? (വീഡിയോ)

Web Desk
Indian Telegram Android App Indian Telegram IOS App

സാക്ഷാല്‍ ഷെയ്ന്‍ വോണിന്റെ ബോള്‍ ഓഫ് ദി സെഞ്ചുറിയെ ഓര്‍മിപ്പിച്ച് ഇന്ത്യക്കെതിരെ ആദില്‍ റഷീദിന്റെ മാജിക്കല്‍ ഡെലിവറി. സെഞ്ചുറി നേടി ഇന്ത്യയെ വന്‍തകര്‍ച്ചയില്‍ നിന്നും കരകയറ്റിയ കെ എല്‍ രാഹുലാണ് റഷീദിന്റെ ഈ മനോഹരമായ പന്തിന് മുമ്പില്‍ വീണത്. വോണിന്റേത് പോലെ റഷീദ് എറിഞ്ഞതും നൂറ്റാണ്ടിലെ പന്താണെന്നാണ് ഒരു വിഭാഗം ആരാധകര്‍ പറയുന്നത്. 1993ലെ ആഷസ് ടെസ്റ്റിലായിരുന്നു മൈക്ക് ഗാറ്റിംഗിനെതിരെ ഷെയ്ന്‍ വോണ്‍ നൂറ്റാണ്ടിലെ പന്തെറിഞ്ഞത്.

പന്ത്-കെ എല്‍ രാഹുല്‍ കൂട്ടുകെട്ട് 204ല്‍ നില്‍ക്കെയാണ് ആദില്‍ റഷീദ് കെ എല്‍ രാഹുലിനെ വീഴ്ത്തി ഇന്ത്യയുടെ അവസാന പ്രതീക്ഷയും തകര്‍ത്തത് . തൊട്ടടുത്ത ഓവറില്‍ പന്തിനെയും റഷീദ് മടക്കി. പരമ്പരയിലുടനീളം മികച്ച പ്രകടനമാണ് റഷീദ് കാഴ്ച്ച വെച്ചത് ബൗളിങ്ങിനൊപ്പം നിര്‍ണായക ബാറ്റിങ് കൂട്ടുകെട്ടും ആദില്‍ റഷീദ് പടുത്തുയര്‍ത്തി. പേസ് ബൗളര്‍മാര്‍ പിച്ചിലുണ്ടാക്കിയ കാലടയാളത്തില്‍ പിച്ച് ചെയ്ത പന്ത് കുത്തിത്തിരിഞ്ഞത് അത്ഭുതമൊന്നുമല്ലെന്നാണ് മറുവിഭാഗം പറയുന്നത്.

എന്നാല്‍, രാഹുലിന്റെ വിക്കറ്റ് കിട്ടിയത് ഭാഗ്യമാണെന്നായിരുന്നു മത്സരശേഷം റഷീദിന്റെ പ്രതികരണം. രാഹുലിന്റെ വിക്കറ്റാണ് ഒരുഘട്ടത്തില്‍ വിജയപ്രതീക്ഷ പോലുമുണ്ടായിരുന്ന ഇന്ത്യയെ പരാജയത്തിലേക്ക് തള്ളിയിട്ടത്. ടെസ്റ്റ് പരമ്പരക്ക് മുമ്പ് ടീമിലേക്ക് പരിഗണിക്കാന്‍ സാധ്യത പോലുമില്ലാതിരുന്ന റഷീദ് ഏകദിന പരമ്പരയിലെ മികവിന്റെ പേരിലാണ് അവസാന നിമിഷം ടെസ്റ്റ് ടീമിലെത്തിയത്.

Top