Chiking
Latest News

കോഴിക്കോട് കരിഞ്ചോല ഉരുള്‍പൊട്ടലില്‍ നിന്ന് രക്ഷപ്പെട്ടവര്‍ ദുരിതത്തില്‍; സഹായം നല്‍കുമെന്ന വാഗ്ദാനം സര്‍ക്കാര്‍ പാലിച്ചില്ല

Web Desk
Indian Telegram Android App Indian Telegram IOS App

കോഴിക്കോട്: കോഴിക്കോട് കരിഞ്ചോല ഉരുള്‍പൊട്ടലില്‍ നിന്ന് രക്ഷപ്പെട്ടവര്‍ ദുരിതത്തില്‍. സഹായം നല്‍കുമെന്ന വാഗ്ദാനം സര്‍ക്കാര്‍ പാലിച്ചില്ലെന്നാണ് ആരോപണം. ആകെ നല്‍കിയത് 4300 രൂപയുടെ അടിയന്തര ചികിത്സാ സഹായം മാത്രം. ദുരിതാശ്വാസ ക്യാമ്പില്‍ നിന്ന് വാടക വീട്ടിലേക്ക് മാറ്റിയെങ്കിലും വാടക നല്‍കിയില്ല. ഗുരുതരമായി പരിക്കേറ്റവര്‍ ഇപ്പോഴും ചികിത്സയിലാണ്.

ജൂണ്‍ 14 നുണ്ടായ ഉരുള്‍പൊട്ടലില്‍ വഴിയാധാരമായതാണ്  കരിഞ്ചോലയിലെ അബ്ദുറഹ്മാന്‍. ‌തൊട്ടടുത്ത സ്കൂളില്‍ തുടങ്ങിയ ദുരിതാശ്വാസ ക്യാംപില്‍ നിന്നും  റവന്യു വകുപ്പിടപെട്ടാണ്  വാടക വീട്ടിലേക്ക് മാറ്റിയത്. വീട്ടുവാടക സര്‍ക്കാര്‍ നല്‍കുമെന്ന ആശ്വാസത്തിലായിരുന്നു  എണ്‍പത് പിന്നിട്ട ഈ വൃദ്ധന്‍. താമസം തുടങ്ങി മൂന്നുമാസം പിന്നിടുമ്പോള്‍ റവന്യുവകുപ്പ് കൈമലര്‍ത്തി.

ഒമ്പതും മൂന്നും വയസുള്ള രണ്ടുമക്കളെ നഷ്ടമായ  കരിഞ്ചോലയിലെ  സലീമിന്റെ ഇപ്പോഴത്തെ അവസ്ഥയും സമാനം. നട്ടെല്ലിന് പരുക്കുള്ളതിനാല്‍  ഒന്നു ചെരിഞ്ഞുകിടക്കണമെങ്കില്‍ പോലും രണ്ടാളുടെ സഹായം വേണം. സര്‍ക്കാരില്‍ നിന്നും ആകെ കിട്ടിയ ചികില്‍സ സാഹായം വെറും നാലായിരത്തിമുന്നൂറ് രൂപ.

പുനരധിവാസത്തിനായി സ്ഥലം എം.എല്‍.എ ചെയര്‍മാനായി രൂപീകരിച്ച കമ്മിറ്റിയുടെ കൈവശം 40 ലക്ഷത്തിലധികം രൂപയുണ്ട്. പക്ഷേ ചികില്‍സയ്ക്കോ , വീടുകളുടെ വാടക നല്‍കാനോ പണം ഇതുവരെ നല്‍കിയിട്ടില്ല

Top