Chiking
Latest News

കണ്ണഞ്ചിപ്പിക്കുന്ന വിഷ്വല്‍ ഇഫക്ട്‌സ്; 2.0യുടെ ടീസറിന് വന്‍ വരവേല്‍പ്പ്

Web Desk
Indian Telegram Android App Indian Telegram IOS App

ആകാംഷയ്ക്ക് വിരാമം. എന്തിരന്റെ രണ്ടാം ഭാഗമായ 2.0 യുടെ ആദ്യ ടീസര്‍ പുറത്ത്. കണ്ണഞ്ചിപ്പിക്കുന്ന വിഷ്വല്‍ ഇഫക്ട്‌സും ആക്ഷന്‍സുമാണ് ടീസറിന്റെ പ്രധാന ആകര്‍ഷണം. കൂടാതെ ചിട്ടി റോബോട്ട് ചിത്രത്തിലൂടെ വീണ്ടുമെത്തുന്നു. എ.ആര്‍ റഹ്മാന്റെ പശ്ചാത്തല സംഗീതം മറ്റൊരു ആകര്‍ഷണമാണ്.

നേരത്തെ 2.0യുടെ ടീസര്‍ സമൂഹമാധ്യമത്തിലൂടെ ചോര്‍ന്നിരുന്നു. 2.0ലെ ഫൂട്ടേജിലെ ചില ഭാഗങ്ങളാണ് അജ്ഞാതര്‍ ചോര്‍ത്തി ഇന്റര്‍നെറ്റിലിട്ടത്. ഇത് വൈറലാവുകയും ചെയ്തു. ഇതേ ടീസര്‍ തന്നെയാണ് ഇപ്പോള്‍ പുറത്തിറങ്ങിയിരിക്കുന്നത്.

മൊബൈല്‍ ഫോണ്‍ റേഡിയേഷന്റെ പരിണിത ഫലങ്ങളെക്കുറിച്ചാണ് ചിത്രം ചര്‍ച്ച ചെയ്യുന്നതെന്നാണ് ടീസറില്‍ നിന്നും വ്യക്തമാകുന്നത്. മൊബൈല്‍ ഫോണ്‍ റേഡിയേഷനിലൂടെ മ്യൂട്ടേഷന്‍ സംഭവിക്കുന്ന പക്ഷികളുടെ പരിണാമവും തുടര്‍ന്ന് അവര്‍ അക്രമാരികളായി തീരുകയും ചെയ്യുന്നതാണ് സിനിമ. മ്യൂട്ടന്റ് ബേഡ് ആയി അക്ഷയ് കുമാര്‍ എത്തുന്നു. ദ് വേള്‍ഡ് ഈസ് നോട്ട് ഒണ്‍ളി ഫോര്‍ ഹ്യൂമന്‍സ് എന്ന സിനിമയുടെ ടാഗ് ലൈനും ഇതിന് അടിവരയിടുന്നു.

ഇന്ത്യന്‍ സിനിമയിലെ തന്നെ ഏറ്റവും വലിയ ബജറ്റില്‍ ഒരുങ്ങുന്ന ചിത്രത്തിന്റെ ഗ്രാഫിക്‌സ് വര്‍ക്കുകള്‍ ഹോളിവുഡ് നിലവാരത്തിലാണ് അണിയിച്ചൊരുക്കുന്നത്. ലോകമൊട്ടാകെ 10,000 സ്‌ക്രീനുകളില്‍ ചിത്രം റിലീസിനെത്തും. തമിഴ്, തെലുങ്ക്, ഹിന്ദി ഭാഷകളില്‍ ചിത്രം ആദ്യദിനം തന്നെ തിയറ്ററുകളിലെത്തും. ഇന്ത്യന്‍ റിലീസിന് ശേഷമാകും വിദേശ ഭാഷകളില്‍ ചിത്രം പുറത്തിറങ്ങുകയുള്ളൂ. ഹിന്ദിയില്‍ കരണ്‍ ജോഹറാണ് ചിത്രം വിതരണത്തിനെത്തിക്കുന്നത്.

രജനി നായകനാകുന്ന എന്തിരന്‍ 2വില്‍ അക്ഷയ് കുമാര്‍ ആണ് വില്ലന്‍ വേഷത്തിലെത്തുന്നത്. 2010ല്‍ പുറത്തിറങ്ങിയ എന്തിരന്റെ തുടര്‍ച്ചയാണ് 2.0. രജനി ഡബിള്‍ റോളിലാണ് എത്തുന്നത്. സുധാന്‍ഷു പാണ്ഡെ, ആദില്‍ ഹുസൈന്‍, കലാഭവന്‍ ഷാജോണ്‍, റിയാസ് ഖാന്‍ എന്നിവരാണ് മറ്റുതാരങ്ങള്‍.

രജനിക്ക് അക്ഷയ് കുമാര്‍ വില്ലനായി എത്തുന്നു എന്നതാണ് എന്തിരന്‍ 2വിന്റെ പ്രധാന ആകര്‍ഷണ ഘടകം. ഒരു ബോളിവുഡ് സൂപ്പര്‍താരം രജനിക്ക് വില്ലനായി എത്തുന്നത് തന്നെ ആദ്യം. 450 കോടി മുതല്‍ മുടക്കുമായി എത്തുന്ന ചിത്രത്തില്‍ ആമി ജാക്‌സണ്‍ ആണ് നായിക. നിരവ് ഷാ ഛായാഗ്രഹണവും എ ആര്‍ റഹ്മാന്‍ സംഗീതവും നിര്‍വഹിക്കുന്നു

മുത്തുരാജ് ആണ് കലാസംവിധാനം. എന്തിരന്റെ ആദ്യഭാഗത്തില്‍ സാബു സിറില്‍ ആയിരുന്നു ആര്‍ട് ഡയറക്ഷന്‍. ആന്റണിയാണ് എഡിറ്റിങ്. വിഷ്വല്‍ ഇഫക്റ്റ്‌സ് ശ്രീനിവാസ് മോഹന്‍ കൈകാര്യം ചെയ്യും. റസൂല്‍ പൂക്കുട്ടിയാണ് സൗണ്ട് ഡിസൈനിങ്.

ത്രീഡിയില്‍ ചിത്രീകരിച്ചിരിക്കുന്ന സിനിമയില്‍ ഹോളിവുഡിലെ മികച്ച സാങ്കേതിക വിദഗ്ധരും ഒന്നിക്കുന്നു. ജുറാസിക് പാര്‍ക്, അയണ്‍മാന്‍, അവഞ്ചേഴ്‌സ് തുടങ്ങിയ സിനിമകള്‍ക്ക് വേണ്ടി പ്രവര്‍ത്തിച്ച അമേരിക്കയിലെ ഏറ്റവും മികച്ച അനിമട്രോണിക്‌സ് കമ്പനിയായ ലെഗസി ഇഫക്റ്റ്‌സ് ആണ് സിനിമക്ക് വേണ്ടി പ്രവര്‍ത്തിക്കുന്നത്. ട്രാന്‍സ്‌ഫോര്‍മേഴ്‌സ് ചിത്രത്തിന് വേണ്ടി പ്രവര്‍ത്തിച്ച ആക്ഷന്‍ ഡയറ്കടര്‍ കെന്നീ ബേറ്റ്‌സ് ആണ് യന്തിരന്‍ 2വിന്റെ ആക്ഷന്‍ വിഭാഗം കൈകാര്യം ചെയ്തിരിക്കുന്നത്. വിഎഫ്എക്‌സ് ലൈഫ് ഓഫ് പൈ ടീമായ ജോണ്‍ ഹഗ്‌സ്, വാള്‍ട്. നവംബര്‍ 29ന് ചിത്രം തിയേറ്ററുകളിലെത്തും.

വീഡിയോ കാണാന്‍ വീഡിയോ മെനുവില്‍ പോകുക.

Top