Chiking
Latest News

കന്യാസ്ത്രീകളുടെ സമരത്തിന് കോണ്‍ഗ്രസ് പിന്തുണ പ്രഖ്യാപിക്കണമെന്ന് വി.ഡി സതീശന്‍ (വീഡിയോ)

Web Desk
Indian Telegram Android App Indian Telegram IOS App

തിരുവനന്തപുരം: കന്യാസ്ത്രീകള്‍ നടത്തുന്ന സമരത്തിന് പൊതുസമൂഹം പിന്തുണ നല്‍കേണ്ടതാണെന്ന് വി.ഡി.സതീശന്‍ എം.എല്‍.എ അഭിപ്രായപ്പെട്ടു. എന്നാല്‍ ഇക്കാര്യത്തില്‍ പാര്‍ട്ടിയുടെ അഭിപ്രായം പറയേണ്ടത് കെ.പി.സി.സി അദ്ധ്യക്ഷനാണ്. പിന്തുണ നല്‍കണമെന്ന് താന്‍ അദ്ദേഹത്തോട് അഭ്യര്‍ത്ഥിക്കുമെന്നും സതീശന്‍ പ്രസ്‌ ക്ലബ്ബിന്റെ മീറ്റ് ദ പ്രസ് പരിപാടിയില്‍ പങ്കെടുത്ത് പറഞ്ഞു.

വിന്‍സെന്റ് എം.എല്‍.എയ്ക്ക് ഒരു നീതി, ബിഷപ്പ് ഫ്രാങ്കോമുളയ്ക്കലിനും പി.കെ.ശശിക്കും വേറൊരു നീതി എന്നത് രണ്ടുതരം പൗരന്മാരെ സൃഷ്ടിക്കലാണ്. വോട്ട് ബാങ്ക് നിയമവ്യവസ്ഥയെ നിയന്ത്രിക്കുന്നത് അപകടകരമായ സന്ദേശമാണ് നല്‍കുക. പരാതി കിട്ടി 76 ദിവസം കഴിഞ്ഞിട്ടും കുറ്റാരോപിതനെ ചോദ്യം ചെയ്യാന്‍ കഴിയാത്തത് വലിയ നാണക്കേടാണ്. തെളിവുണ്ടെങ്കില്‍ പ്രതിയെ അറസ്റ്റു ചെയ്യണം. ഇല്ലെങ്കില്‍ കുറ്റവിമുക്തനാക്കണം. കന്യാസ്ത്രീയുടെ കേസില്‍ അനിശ്ചിതത്വം തുടരുന്നത് ശരിയല്ല.

ഹര്‍ത്താല്‍ പരിഷ്‌കൃത സമൂഹത്തിന് യോജിച്ചതല്ലെന്ന നിപാടില്‍ താന്‍ ഉറച്ചുനില്‍ക്കുന്നു. ഇതേക്കുറിച്ച്‌ ചര്‍ച്ചയാവട്ടെ.വ്യക്തിപരമായ സ്വാതന്ത്ര്യത്തിന്മേലുള്ള സംഘടിതമായ കടന്നുകയറ്റമാണ് ഹര്‍ത്താല്‍. അത് ഒരു നല്ല സമരമാര്‍ഗമായി തോന്നുന്നില്ലെന്നും സതീശന്‍ പറഞ്ഞു.

വീഡിയോ കാണാന്‍ വീഡിയോ മെനുവില്‍ പോകുക

Top