Chiking
Latest News

ചോദ്യം ചെയ്യുന്നതിന് ഹാജരാനുള്ള നോട്ടീസ് ലഭിച്ചിട്ടില്ലെന്ന് ബിഷപ്പിന്റെ അഭിഭാഷകന്‍; ആവശ്യമെങ്കില്‍ കേസില്‍ മുന്‍കൂര്‍ ജാമ്യം തേടും; നിലപാട് പറയാന്‍ ആരെയും ചുമതലപ്പെടുത്തിയിട്ടില്ല; അഭിഭാഷകന്റെ വാദം തള്ളി ജലന്ധര്‍ രൂപത

Web Desk
Indian Telegram Android App Indian Telegram IOS App

ന്യൂഡല്‍ഹി: ജലന്ധര്‍ ബിഷപ്പ് ഫ്രാങ്കോ മുളയ്ക്കലിന് അന്വേഷണ സംഘത്തിന് മുമ്പില്‍ ഹാജരാകാനുള്ള നോട്ടീസ് കിട്ടിയിട്ടില്ലെന്ന് അഭിഭാഷകന്‍. ആവശ്യമെങ്കില്‍ കേസില്‍ മുന്‍കൂര്‍ ജാമ്യം തേടുമെന്ന് അഭിഭാഷകന്‍ അറിയിച്ചു. ചോദ്യം ചെയ്യാന്‍ മാത്രമാണെങ്കില്‍ നോട്ടിസ് ലഭിച്ചാല്‍ ഹാജരാകും. അല്ലെങ്കില്‍ എന്തുവേണമെന്ന് ആലോചിച്ചു തീരുമാനിക്കുമെന്നും ബിഷപ്പിന്റെ അഭിഭാഷകനായ മന്ദീപ് സിങ് പറഞ്ഞു. എന്നാല്‍ അഭിഭാഷകന്റെ വാദം തള്ളി ജലന്ധര്‍ രൂപത പിന്നീട് രംഗത്തെത്തി.

നിലപാടു പറയാന്‍ ആരെയും ചുമതലപ്പെടുത്തിയിട്ടില്ലെന്ന് ജലന്ധര്‍ രൂപത വ്യക്തമാക്കി. അന്വേഷണവുമായി സഹകരിക്കുമെന്നും രൂപത അറിയിച്ചു. ഇ-മെയില്‍ വഴിയും ജലന്ധര്‍ പൊലീസ് മുഖേനയുമാണ് ചോദ്യം ചെയ്യലിന് ഹാജരാകുന്നതിനുള്ള നോട്ടിസ് കേരള പൊലീസ് അയച്ചത്. സിആര്‍പിസി 41 എ വകുപ്പു പ്രകാരമാണ് ബിഷപ്പിന് നോട്ടിസ് അയച്ചത്. ചോദ്യം ചെയ്യുന്നതിന് ബിഷപ്പ് ഹാജരായാല്‍ വൈക്കം ഡിവൈഎസ്പി ആയിരിക്കും നേതൃത്വം നല്‍കുക. ബിഷപ്പിന്റെയും കന്യാസ്ത്രീകളുടെയും സാക്ഷികളുടെയും മൊഴികളില്‍ വൈരുദ്ധ്യങ്ങളുള്ളതായാണ് പൊലീസിന്റെ വിലയിരുത്തല്‍.

Top