Chiking
Latest News

ബോസ്റ്റണില്‍ വാതക പൈപ്പ് ലൈനില്‍ സ്‌ഫോടനം; നൂറിലധികം വീടുകള്‍ അഗ്നിക്കിരയായി; നിരവധിപ്പേര്‍ക്ക് പരിക്കേറ്റു

Web Desk
Indian Telegram Android App Indian Telegram IOS App

ബോസ്റ്റണ്‍: വാതക പൈപ്പ് ലൈനിലുണ്ടായ സ്‌ഫോടനങ്ങളെ തുടര്‍ന്ന് അമേരിക്കയിലെ ബോസ്റ്റണില്‍ നൂറുകണക്കിന് സ്ഥലവാസികളെ ഒഴിപ്പിച്ചു. വ്യാഴാഴ്ച വിവിധയിടങ്ങളില്‍ ഉണ്ടായ സ്‌ഫോടനങ്ങളില്‍ ആറ് പേര്‍ക്ക് പരിക്കേറ്റു. വീടുകളിലാണ് കൂടുതല്‍ സ്‌ഫോടനങ്ങളുണ്ടായത്. സ്‌ഫോടനങ്ങളെ തുടര്‍ന്ന് സമീപ പ്രദേശങ്ങളിലെ കെട്ടിടങ്ങളില്‍ തീ പടര്‍ന്നുപിടിച്ചു. ആളുകളെ ഒഴിപ്പിച്ചതിനാല്‍ വലിയ അപകടം ഒഴിവായി. നിരവധി കെട്ടിടങ്ങള്‍ കത്തിനശിച്ചിട്ടുണ്ട്.

Image result for hundreds-evacuated-after-70-explosions-hit-gas-pipeline-in-boston

Image result for hundreds-evacuated-after-70-explosions-hit-gas-pipeline-in-boston

ഒരു അഗ്‌നിരക്ഷാ സേനാംഗം അടക്കം ആറ് പേര്‍ക്ക് സ്‌ഫോടനങ്ങളില്‍ പരിക്കേറ്റതായി റിപ്പോര്‍ട്ടുണ്ട്. കുടുതല്‍ അപകടം ഒഴിവാക്കുന്നതിനായി പ്രദേശത്തെ വൈദ്യുതി ബന്ധം വിച്ഛേദിക്കുകയും വാതക വിതരണം നിര്‍ത്തുകയും ചെയ്തു. കൊളംബിയ കമ്പനിയുടെ ഗ്യാസ് ഉപഭോക്താക്കള്‍ ഇനിയൊരു അറിയിപ്പുണ്ടാകുന്നതുവരെ വീടുവിട്ടു പോകണമെന്ന് അധികൃതര്‍ അറിയിച്ചിട്ടുണ്ട്.

Image result for hundreds-evacuated-after-70-explosions-hit-gas-pipeline-in-boston

Image result for hundreds-evacuated-after-70-explosions-hit-gas-pipeline-in-boston

Image result for hundreds-evacuated-after-70-explosions-hit-gas-pipeline-in-boston

സ്‌ഫോടനങ്ങള്‍ക്കു പിന്നില്‍ അട്ടിമറി ശ്രമങ്ങള്‍ നടന്നിട്ടുള്ളതായി സൂചനകളില്ലെന്നാണ് പ്രാഥമിക വിവരം. ബോസ്റ്റണ്‍ നഗരത്തിലെ ലോറന്‍സ്, എന്‍ഡോവര്‍, നോര്‍ത്ത് എന്‍ഡോവര്‍ എന്നിവിടങ്ങളിലായി 40 കിലോമീറ്റര്‍ പ്രദേശത്ത് 70 ഇടങ്ങളിലാണ് സ്‌ഫോടനമുണ്ടായത്. 100 വീടുകളെങ്കിലും അഗ്‌നിക്കിരയായിട്ടുണ്ടെന്നാണ് കരുതുന്നത്. വാതക പൈപ്പ് ലൈനിലുണ്ടായ അമിത മര്‍ദ്ദമാണ് അപകടത്തിന് ഇടയാക്കിയതെന്നാണ് പ്രാഥമിക നിഗമനം. കൊളംബിയ ഗ്യാസ് കമ്പനിയുടെ വാതക പൈപ്പ്‌ലൈനിലാണ് സ്‌ഫോടനങ്ങളുണ്ടായത്.

Image result for hundreds-evacuated-after-70-explosions-hit-gas-pipeline-in-boston

Image result for hundreds-evacuated-after-70-explosions-hit-gas-pipeline-in-boston

ചിത്രങ്ങള്‍ കാണാന്‍ പിക്ടോറിയല്‍ മെനുവില്‍ പോകുക

Top