Chiking
Latest News

ബിജെപി മന്ത്രിമാര്‍ക്ക് പ്രധാനമന്ത്രിയുടെ താക്കീത്; സ്വജനപക്ഷപാതം അനുവദിക്കില്ല; വിദേശയാത്രയ്ക്ക് മുന്‍കൂട്ടി അനുമതി വാങ്ങണം

Web Desk
Indian Telegram Android App Indian Telegram IOS App

ന്യൂഡല്‍ഹി: സ്വജനപക്ഷപാതത്തിനെതിരെ ബിജെപി ഭരിക്കുന്ന സംസ്ഥാനങ്ങളിലെ മുഖ്യമന്ത്രിമാര്‍ക്ക് താക്കീതുമായി പ്രധാനമന്ത്രി. ഭരണാധികാരികള്‍ക്ക് വേണ്ടപ്പട്ടവരെ ഭരണത്തിലും സ്ഥാനാര്‍ത്ഥി നിര്‍ണയത്തിലും ഉള്‍പ്പെടുത്തുന്നതിനെതിരെയാണ് പ്രധാനമന്ത്രിയുടെ ഉപദേശം. മുഖ്യമന്ത്രിമാരുമായും ഉപമുഖ്യമന്ത്രിമാരുമായും നടത്തിയ കൂടിക്കാഴ്ചയിലാണ് പ്രധാനമന്ത്രി ഇക്കാര്യം അറിയിച്ചത്. കൂടാതെ, വിദേശയാത്ര നടത്തുന്ന സമയത്ത് മുന്‍ക്കൂട്ടി അറിയിപ്പ് നല്‍കണമെന്നും ബിജെപി മന്ത്രിമാര്‍ക്ക് പ്രധാനമന്ത്രി നിര്‍ദേശം നല്‍കി. ഔദ്യോഗിക, സ്വകാര്യ വിദേശയാത്രകള്‍ നടത്തുമ്പോള്‍ നടത്താനുദ്ദേശിക്കുന്ന യാത്രയുടെ വിശദാംശങ്ങള്‍, ആതിഥേയര്‍, പരിപാടികള്‍ തുടങ്ങിയ കാര്യങ്ങള്‍ തന്നെ അറിയിക്കണമെന്നാണ് നിര്‍ദേശം.

അധികാരത്തില്‍ ഇരിക്കുമ്പോള്‍ ബന്ധുക്കളും കുടുംബാംഗങ്ങളും അവകാശവാദങ്ങള്‍ ഉന്നയിക്കും. എന്നാല്‍, ഇത്തരം കാര്യങ്ങള്‍ നിയന്ത്രിക്കേണ്ടത് അത്യാവശ്യമാണ്. ഇക്കാര്യത്തില്‍ പരാജയപ്പെടുകയാണെങ്കില്‍ കോണ്‍ഗ്രസിനെ വിമര്‍ശിക്കുന്ന ബിജെപിയുടെ രാഷ്ട്രീയം ദുര്‍ബലമാകുമെന്നും പ്രധാനമന്ത്രി പറഞ്ഞു. വേണ്ടപ്പെട്ടവര്‍ക്ക് സീറ്റുകള്‍ വീതംവെച്ചു നല്‍കിയതാണ് മധ്യപ്രദേശ് തെരെഞ്ഞെടുപ്പില്‍ ബിജെപി പരാജയപ്പെടാന്‍ കാരണമെന്ന് രണ്ട് പതിറ്റാണ്ട് മുമ്പുള്ള തെരെഞ്ഞെടുപ്പില്‍ ബിജെപിയുടെ തോല്‍വി ചൂണ്ടിക്കാട്ടി പ്രധാനമന്ത്രി മുന്നറിയിപ്പ് നല്‍കി.

മധ്യപ്രദേശ്, ഛത്തീസ്ഗഡ്, രാജസ്ഥാന്‍, മിസോറം, തെലങ്കാന എന്നിവിടങ്ങളില്‍ തെരെഞ്ഞെടുപ്പ് നടക്കാനിരിക്കുന്ന സമയത്താണ് പ്രധാനമന്ത്രിയുടെ നിര്‍ദേശം. തെരെഞ്ഞടുപ്പുകളില്‍ ബിജെപിയുടെ നിരവധി നേതാക്കള്‍ ബന്ധുക്കള്‍ക്കായി സീറ്റുകള്‍ ആവശ്യപ്പെട്ട് പാര്‍ട്ടിയെ സമീപിച്ചിട്ടുണ്ടെന്നാണ് വിവരം. ഇത്തരം സ്ഥാനാര്‍ത്ഥിത്വം അനുവദിക്കരുതെന്നാണ് പാര്‍ട്ടിയുടെ നിലപാട്. തെരെഞ്ഞെടുപ്പില്‍ ഇത് പാര്‍ട്ടിക്ക് തിരിച്ചടിയുണ്ടുമെന്നാണ് വിവരം.

Top