Chiking
Latest News

വനിതാ പൈലറ്റുകളെ തേടി സൗദി വിമാന കമ്പനി നല്‍കിയ പരസ്യത്തിന് വന്‍ സ്വീകരണം; 24 മണിക്കൂറിനകം ലഭിച്ചത് 1000 അപേക്ഷകള്‍

Web Desk
Indian Telegram Android App Indian Telegram IOS App

റിയാദ്: സൗദിയില്‍ വനിതകള്‍ക്ക് മോട്ടോര്‍ വാഹനങ്ങള്‍ ഓടിക്കുന്നതിനുള്ള അനുമതി നല്‍കിയതിനു പിന്നാലെ വനിതാ പൈലറ്റുകളെയും എയര്‍ഹോസ്റ്റസുമാരേയും റിക്രൂട്ട് ചെയ്യാന്‍ വേണ്ടി സൗദി ആഭ്യന്തര വിമാന കമ്പനി നല്‍കിയ പരസ്യത്തില്‍ 24 മണിക്കൂറിനകം ലഭിച്ചത് 1000 അപേക്ഷകള്‍. ആദ്യമായി സ്വദേശി വനിതാ പൈലറ്റുകളെയും എയര്‍ഹോസ്റ്റസുമാരേയും റിക്രൂട്ട് ചെയ്യാന്‍ സൗദി ആഭ്യന്തര വിമാന കമ്പനിയായ ഫ്‌ളെയ്‌നാസില്‍ നല്‍കിയ പരസ്യത്തിനാണ് ഇത്രയും വലിയ അപേക്ഷകള്‍ ലഭിച്ചത്.

സൗദി വ്യോമയാന മേഖലയില്‍ ഇതുവരെ സ്ത്രീകള്‍ക്ക് നിയമപരമായി വിലക്ക് ഉണ്ടായിരുന്നില്ലെങ്കിലും ഫിലിപ്പിന്‍സ് അടക്കമുള്ള വിദേശ രാജ്യക്കാരായിരുന്നു അധികവും ജോലി ചെയ്യിരുന്നത്. സഹ പൈലറ്റ്, എയര്‍ ഹോസ്റ്റസ് എന്നീ വിഭാഗങ്ങളിലേക്കാണ് ഇപ്പോള്‍ റിക്രൂട്ട്‌മെന്റ് നടത്തുന്നത്.

പുതിയ തീരുമാനത്തിലൂടെ രാജ്യത്തിന്റെ പരിവര്‍ത്തനത്തില്‍ സ്ത്രീകള്‍ക്ക് നിര്‍ണായക പങ്കുവഹിക്കാനാകുമെന്ന് ഫ്‌ളെയിനാസ് വാക്താവ് പറഞ്ഞു. വിമാനകമ്പനികളുടെ വിജയത്തിന് സ്ത്രീകള്‍ക്ക് ഏറെ പ്രാധാന്യമുണ്ടെന്നും അദ്ദേഹം പറഞ്ഞു.

ജോലി സ്ഥലങ്ങളില്‍ സ്ത്രീകള്‍ക്ക് കൂടുതല്‍ പ്രാതിനിധ്യം കൊണ്ടുവരാനുള്ള സൗദി കിരീടവകാശി സല്‍മാന്‍ ബിന്‍ മുഹമ്മദിന്റെ തീരുമാനത്തിന് കരുത്ത് പകരുന്നതാണ് ഫ്‌ളെയ്‌നാസ് എയര്‍ലെന്‍സിന് ലഭിച്ച അപേക്ഷാ പ്രളയം.

Top