Chiking
Latest News

ഐഎസ്എല്ലില്‍ ഇത്തവണ മുന്‍തൂക്കം ബ്ലാസ്റ്റേഴ്‌സിന്; തുറന്ന് പറഞ്ഞ് ഡെവിഡ് ജെയിംസ്

Web Desk
Indian Telegram Android App Indian Telegram IOS App

ഐഎസ്എല്‍ പുതിയ സീസണിനായി ആദ്യം മുതല്‍ ഒരുക്കങ്ങളും പരിശീലനങ്ങളും നടത്തിയ ടീമാണ് കേരള ബ്ലാസ്റ്റേഴ്‌സ്. തായലന്‍ഡ് പരിശീലനത്തിന മുന്നോടിയായി മഞ്ഞപ്പട സ്വന്തം തട്ടകത്തില്‍ ലാ ലിഗ വമ്പന്‍മാരോട് ഏറ്റുമുട്ടിയിരുന്നു. മത്സരത്തില്‍ പരാജയം നേരിട്ടെങ്കിലും ബ്ലസ്റ്റേഴ്‌സിനെ സം7ബന്ധിച്ച് അതൊരു പുതിയ അനുഭവമായിരുന്നു. മുന്‍ സീസണുകളില്‍ നിന്നു വ്യത്യസ്തമായി കൃത്യമായ ചിട്ടയോടെയുള്ള ഒരുക്കങ്ങളാണ് ഡേവിഡ് ജെയിംസും സംഘവും നടത്തുന്നത്.

താന്‍ ഏറെ പ്രതീക്ഷയോടെയാണ് ഇത്തവണ ടീമിനെ പരിശീലിപ്പിക്കുന്നതെന്നും മികച്ച റിസള്‍ട്ട് തന്നെ ഉണ്ടാകുമെന്നാണ് പ്രതീക്ഷയെന്നും അേേദ്ദഹം പറയുന്നു. മെല്‍ബണ്‍ സിറ്റിയുമായും ജിറോണയുമായും പരിശീലന മത്സരം കളിച്ചത് ടീമിന്റെ കരുത്ത് വര്‍ധിപ്പിക്കും. ശക്തരായ എതിരാളികളോട് കളിക്കുമ്പോള്‍ മാത്രമാണ് നമ്മുടെ ദൗര്‍ബല്യം മനസിലാക്കാനാകുക. ഇത്തവണ നമ്മുക്കതിന് സാധിച്ചു. ഞാന്‍ ടീമിനെത്തിച്ച രണ്ടു വിദേശ താരങ്ങളുടെ പ്രകടനത്തിലും സംതൃപ്തനാണ് ഡെവിഡ് ജെയിംസ് പറയുന്നു.

എടികെയുമായി നടക്കുന്ന ഉദ്ഘാടന മത്സരത്തിനായി ആവേശപൂര്‍വം കാത്തിരിക്കുകയാണ്. കഴിഞ്ഞ സീസണില്‍ എനിക്ക് കാര്യമായൊന്നും ചെയ്യാനുണ്ടായിരുന്നില്ല. ജനുവരിയില്‍ മാത്രമാണ് ടീമിനൊപ്പം ചേര്‍ന്നത്. അപ്പോഴേക്കും ലീഗ് പാതിവഴി പിന്നിട്ടിരുന്നു. എന്നാല്‍ ഇത്തവണ അങ്ങനെയല്ല. കൂടുതല്‍ വ്യക്തതയോടെ കാര്യങ്ങളെ സമീപിക്കാനായി. കേരളത്തിലുണ്ടായ പ്രളയത്തില്‍ എല്ലാം നഷ്ടപ്പെട്ടവര്‍ക്കൊപ്പമാണ് ഞങ്ങളുടെ മനസ് ജെയിംസ് തായ്‌ലന്‍ഡില്‍ നിന്ന് പറയുന്നു. ഇപ്പോള്‍ തായ്‌ലന്‍ഡില്‍ പ്രീസീസണ്‍ കളിക്കുന്ന ബ്ലാസ്‌റ്റേഴ്‌സ് 21ന് ഇന്ത്യയില്‍ തിരിച്ചെത്തും.

Top