Chiking
Latest News

നിര്‍ദേശം ലംഘിച്ച് തീപിടിത്തമുണ്ടായ ഇന്ധന ടാങ്കര്‍ ട്രെയിന്‍ യാത്ര തുടരുന്നു; ഇന്ധന ചോര്‍ച്ചയുള്ളത് ആറ് ടാങ്കറുകളില്‍

Web Desk
Indian Telegram Android App Indian Telegram IOS App

കോട്ടയം: തീപിടിത്തമുണ്ടായ ഇന്ധന ടാങ്കര്‍ ട്രെയിന്‍ അനുമതിയില്ലാതെ യാത്ര തുടരുന്നു. കോട്ടയം മുട്ടമ്പലത്ത് നിര്‍ത്തിയിട്ട ട്രെയിന്‍ പുറപ്പെട്ടത് പരിശോധനയ്ക്കിടെയാണ്.സ്റ്റേഷന്‍ മാസ്റ്ററുടെയും ഫയര്‍ ഫോഴ്‌സിന്റെയും നിര്‍ദേശം അവഗണിച്ചാണ് യാത്ര. ഉച്ചയ്ക്ക് ഒന്നരയോടെ വൈദ്യുതി ലൈനിലെ തീപ്പൊരിയില്‍ നിന്നുണ്ടായ തീപിടിത്തം അണച്ചിരുന്നു.

തീപിടിത്തമുണ്ടായ ചരക്കുവണ്ടിയിലെ ആറ് ടാങ്കറുകളില്‍ ഇന്ധനചോര്‍ച്ചയുണ്ട്. ഡീസല്‍ നിറച്ചതിലും അപാകതയുണ്ട്. പല ടാങ്കറുകളും നിറഞ്ഞൊഴുകുകയാണ്. ഇരുമ്പനം ഐഒസി പ്ലാന്റില്‍ നിന്നാണ് എണ്ണ നിറച്ചത്. ഡീസലും പെട്രോളും മണ്ണെണ്ണയുമാണ് ടാങ്കറുകളില്‍ ഉള്ളത്.

Top