Chiking
Latest News

ഡല്‍ഹിയില്‍ യുവതിക്ക് നേരെ പൊലീസ് ഉദ്യോഗസ്ഥന്റെ മകന്റെ ക്രൂരത; യുവതിയെ മര്‍ദിക്കുന്ന വീഡിയോ പുറത്തു വന്നതേടെ പൊലീസ് കേസെടുത്തു

Web Desk
Indian Telegram Android App Indian Telegram IOS App

ന്യൂഡല്‍ഹി: ഓഫീസിനുള്ളിലിട്ട് യുവതിയെ ക്രൂരമായി മര്‍ദിച്ച പൊലീസ് ഉദ്യോഗസ്ഥന്റെ മകനെതിരെ ഡല്‍ഹി പൊലീസ് കേസെടുത്തു. ഡല്‍ഹി പൊലീസ് നാര്‍ക്കോട്ടിക് വിഭാഗത്തിലെ എഎസ്ഐ അശോക് സിങ് തോമറിന്റെ മകന്‍ റോഹിത് തോമറിനെതിരെയാണ് ഡല്‍ഹി പൊലീസ് കേസ് രജിസ്റ്റര്‍ ചെയ്തത്. റോഹിത് യുവതിയെ മര്‍ദിക്കുന്ന ദൃശ്യങ്ങള്‍ സാമൂഹികമാധ്യമങ്ങളിലൂടെ കഴിഞ്ഞദിവസങ്ങളില്‍ പുറത്തുവന്നിരുന്നു.

ഡല്‍ഹി ഉത്തംനഗറില്‍ ഈ മാസം രണ്ടിനായിരുന്നു സംഭവം. ഡല്‍ഹിയിലെ ഒരു ബിപിഒ സെന്ററിന് അകത്തുവെച്ചാണ് രോഹിത് പെണ്‍കുട്ടിയെ മര്‍ദിച്ചത്. ഓഫീസിനുള്ളില്‍ പെണ്‍കുട്ടിയെ വലിച്ചിഴച്ചു മര്‍ദിക്കുന്നതിന്റെ ദൃശ്യങ്ങള്‍ സമൂഹമാധ്യമങ്ങളിലും പ്രചരിച്ചിരുന്നു. ഇതിനുപിന്നാലെയാണ് വീഡിയോ ദൃശ്യങ്ങളിലെ യുവാവ് പൊലീസ് ഉദ്യോഗസ്ഥന്റെ മകനാണെന്ന് തിരിച്ചറിഞ്ഞത്.

പെണ്‍കുട്ടിയുടെ മുടിയില്‍പിടിച്ച് വലിച്ചിഴച്ച ശേഷം തറയില്‍ തള്ളിയിട്ടു രോഹിത് മര്‍ദിക്കുകയായിരുന്നു. താഴെ വീണ പെണ്‍കുട്ടിയെ ഇയാള്‍ തൊഴിക്കുകയും ചവുട്ടുകയും ഇടിക്കുകയും ചെയ്തു. കൈ മുട്ട് ഉപയോഗിച്ചാണ് പെണ്‍കുട്ടിയെ ഇയാള്‍ ഇടിച്ചത്. ദൃശ്യം ചിത്രീകരിച്ചയാള്‍ മര്‍ദനം നിര്‍ത്താന്‍ ആവശ്യപ്പെട്ടിട്ടും ഇയാള്‍ ഹീനകൃത്യം തുടര്‍ന്നു. ഇയാളില്‍നിന്നും പെണ്‍കുട്ടി പണം കടം വാങ്ങിയിരുന്നെന്നാണ് കരുതുന്നത്.

രോഹിതിന്റെ സുഹൃത്തായ അലി ഹസന്റെ ഉടമസ്ഥതയിലുള്ള സ്ഥാപനത്തില്‍ വെച്ചാണ് മര്‍ദനം നടന്നത്. 21കാരനായ രോഹിത് അടുത്തിടെയാണ് ഈ സ്ഥാപനത്തില്‍ ജോലിക്ക് കയറിയത്. അതേസമയം, രോഹിത് എന്തിനാണ് പെണ്‍കുട്ടിയെ മര്‍ദിച്ചതെന്നത് സംബന്ധിച്ച് ഇതുവരെ വ്യക്തതയില്ല. പെണ്‍കുട്ടിയെ മര്‍ദിക്കുന്നതിന്റെ വീഡിയോ വ്യാപകമായി പ്രചരിച്ചതോടെയാണ് ഡല്‍ഹി പൊലീസ് ഇയാള്‍ക്കെതിരെ കേസ് രജിസ്റ്റര്‍ ചെയ്തത്. രോഹിതിന്റെ പിതാവ് അശോക് സിങിനെ ബന്ധപ്പെടാന്‍ ശ്രമിക്കുകയാണെന്നും, കേസില്‍ അന്വേഷണം പുരോഗമിക്കുകയാണെന്നും ഡല്‍ഹി പൊലീസ് അറിയിച്ചു.

Top