Chiking
Latest News

ഇണചേരുന്ന പുള്ളിപ്പുലികള്‍; അപൂര്‍വ ദൃശ്യം ക്യാമറയില്‍ പതിഞ്ഞപ്പോള്‍

Web Desk
Indian Telegram Android App Indian Telegram IOS App

നാഗര്‍ഹൊള: പുള്ളിപ്പുലികള്‍ ഇണചേരുന്ന അപൂര്‍വ ദൃശ്യം ക്യാമറയില്‍ പകര്‍ത്താന്‍ കഴിഞ്ഞതിന്റെ സന്തോഷത്തിലാണ് ജിഷാദ് കോക്കാട്. വന്യജീവി ഫോട്ടോഗ്രാഫി ഏറെ ഇഷ്ടപ്പെടുന്ന ജിഷാദ് ഈ ചിത്രം ക്യാമറയില്‍ പകര്‍ത്താന്‍ കാത്തിരുന്നത് ഏഴ് വര്‍ഷമാണ്.

കര്‍ണാടകയിലെ നാഗര്‍ഹൊള വനത്തില്‍ നിന്നാണ് അപൂര്‍വ ചിത്രം ജിഷാദ് പകര്‍ത്തിയത്. ഏറെനേരം കാത്തിരുന്ന്, ഇണചേരല്‍ പൂര്‍ത്തിയാക്കി പിരിഞ്ഞ് പോകുന്ന ദൃശ്യം കൂടി പകര്‍ത്തിയാണ് ജിഷാദ് ഉള്‍വനത്തില്‍ നിന്ന് മടങ്ങിയത്.

leopard

പുലികളും കടുവകളും പൊതുവെ തനിച്ചുജീവിക്കാന്‍ ഇഷ്ടപ്പെടുന്ന വന്യമൃഗങ്ങളാണ് . ഇണചേരുന്ന സമയങ്ങളിലാണ് ഇവ ഒത്തുചേരുക. ഇണയെ കണ്ടെത്തുന്നത് പെണ്‍പുലികളാണ്. ഇണചേരാനുള്ള സമയമാകുമ്പോള്‍ പെണ്‍പുലി ഒരു ഗന്ധം പുറപ്പെടുവിപ്പിക്കും. ഇതറിഞ്ഞെത്തുന്ന ആണ്‍പുലികളില്‍ നിന്ന് ഇഷ്ടപ്പെട്ടവയെ പെണ്‍പുലികള്‍ കണ്ടെത്തും. ഇഷ്ടപ്പെടാത്ത ആണ്‍പുലികളെ പെണ്‍പുലി ഓടിച്ചുവിടും. ശാന്തമായ ചുറ്റുപാടില്‍ മാത്രമാണ് ഇവ ഇണചേരുക. ഇത് ഏറെ നീണ്ടുനില്‍ക്കും.

Top