Chiking
Latest News

കാറ്റില്‍ മേതലയില്‍ കൃഷി നാശം; വൈദ്യുതി വിതരണവും തകര്‍ന്നു

Web Desk
Indian Telegram Android App Indian Telegram IOS App

പെരുമ്പാവൂര്‍: കാറ്റിലും മഴയിലും മേതലയില്‍ വ്യാപക കൃഷിനാശം. കുലച്ചതും കുലക്കാറായതുമായ നൂറുകണക്കിന് ഏത്തവാഴകളും പൂവന്‍വാഴകളും കാറ്റത്ത് ഒടിഞ്ഞു വീണു.

കെ.കെ മോഹനന്‍, കെ.എന്‍ മോഹനന്‍ എന്നിവരുടെ വാഴകളാണ് ഏറ്റവും കൂടുതല്‍ ഒടിഞ്ഞു പോയത്. കനത്ത കാറ്റില്‍ വൈദ്യുതി വിതരണവും താറുമാറായി. മേതല ഓടക്കാലി റോഡരുകില്‍ നിന്നിരുന്ന മരങ്ങള്‍ കാറ്റില്‍ വൈദ്യുതി ലൈനുകളിലേക്ക് മറിഞ്ഞു വീണ് നിരവധി വൈദ്യുതി പോസ്റ്റുകള്‍ തകര്‍ന്നു.

ഇതേ തുടര്‍ന്നാണ് വൈദ്യുതി വിതരണം താറുമാറായത്. കൃഷി നാശം സംഭവിച്ചവര്‍ക്ക് കൃഷി വകുപ്പ് നഷ്ടപരിഹാരം നല്‍കണമെന്ന് കര്‍ഷകര്‍ ആവശ്യപ്പെട്ടു.

ചിത്രങ്ങള്‍ കാണാന്‍ പിക്റ്റോറിയല്‍ മെനുവില്‍ പോകുക

Top