Chiking
Latest News

ബാങ്കോക്കില്‍ അക്രമി സംഘങ്ങള്‍ ഏറ്റുമുട്ടി; ഇടയില്‍പ്പെട്ട രണ്ട് ടൂറിസ്റ്റുകള്‍ വെടിയേറ്റു മരിച്ചു; കൊല്ലപ്പെട്ടവരില്‍ ഒരാള്‍ ഇന്ത്യക്കാരന്‍

Web Desk
Indian Telegram Android App Indian Telegram IOS App

ബാങ്കോക്ക്: തായ്‌ലന്‍ഡില്‍ രണ്ട് അക്രമി സംഘങ്ങള്‍ തമ്മിലുണ്ടായ ഏറ്റുമുട്ടലിനിടയില്‍പ്പെട്ട് രണ്ടു ടൂറിസ്റ്റുകള്‍ വെടിയേറ്റു മരിച്ചു. ഇവരില്‍ ഒരാള്‍ ഇന്ത്യക്കാരനാണ്. രണ്ട് ഇന്ത്യക്കാര്‍ ഉള്‍പ്പെടെ അഞ്ചു പേര്‍ക്കു പരുക്കേറ്റു. തലസ്ഥാനമായ ബാങ്കോക്കില്‍ ഞായറാഴ്ച രാത്രിയായിരുന്നു സംഭവം.

ഗാഖ്‌രെജ് ധീരജ് (42) എന്ന ഇന്ത്യക്കാരനാണ് കൊല്ലപ്പെട്ടത്. ഇദ്ദേഹം സഞ്ചരിച്ചിരുന്ന ടൂറിസ്റ്റ് ബസിനു സമീപത്തു വച്ചായിരുന്നു ഇരു വിഭാഗം ഏറ്റുമുട്ടിയത്. എകെ47 ഉള്‍പ്പെടെ ഉപയോഗിച്ചായിരുന്നു വെടിവയ്പ്. എന്നാല്‍ പ്രതികളിലാരെയും പിടികൂടാനായിട്ടില്ലെന്നു തായ് പൊലീസ് അറിയിച്ചു. കൊല്ലപ്പെട്ട രണ്ടാമത്തെയാള്‍ ലാവോസില്‍നിന്നുള്ള ഇരുപത്തിയെട്ടുകാരനാണ്. പരുക്കേറ്റവരില്‍ രണ്ടു പേര്‍ തായ്‌ലന്‍ഡില്‍നിന്നുള്ളവരാണ്. ലാവോസില്‍നിന്നുള്ള ഒരാളും പരുക്കേറ്റു ചികിത്സയിലാണ് .

ടൂറിസ്റ്റുകള്‍ ബാങ്കോക്കിലെ ഒരു മാളിലെ ഇന്ത്യന്‍ ഭക്ഷണശാലയില്‍നിന്നു ഭക്ഷണം കഴിച്ചു പുറത്തിറങ്ങിയ സമയത്തായിരുന്നു വെടിവയ്പ് നടന്നത്. ബസ് കാത്ത് പാര്‍ക്കിങ് സ്ഥലത്തു നില്‍ക്കുമ്പോള്‍ സമീപത്തെ സ്‌നൂക്കര്‍ ക്ലബില്‍നിന്ന് ഒരു കൂട്ടം ചെറുപ്പക്കാര്‍ പുറത്തിറങ്ങുകയായിരുന്നു. ഏതാനും സമയത്തിനകം ഇവര്‍ രണ്ടു വിഭാഗം തിരിഞ്ഞു സംഘട്ടനം തുടങ്ങി.

ഏകദേശം 20 പേര്‍ തമ്മിലായിരുന്നു സംഘട്ടനം നടന്നത് തോക്കും കത്തികളും വടികളും ഉപയോഗിച്ചായിരുന്നു ആക്രമണം. മൂന്നു പേരാണു വെടിയുതിര്‍ത്തത്. പൊലീസ് എത്തും മുന്‍പേ എല്ലാവരും ഓടി രക്ഷപ്പെട്ടു.

Top