Chiking
Latest News

കാല്‍ ചുവട്ടില്‍ പന്ത് വെച്ചൊരു കരണം മറിച്ചില്‍; അത്ഭുത ഗോള്‍ കണ്ട് ഗോളി പോലും പകച്ചു നിന്നു; ഇതൊന്തൊരു കിക്കെന്ന് ആരാധകര്‍ (വീഡിയോ)

Web Desk
Indian Telegram Android App Indian Telegram IOS App

മോസ്‌കോ: റഷ്യന്‍ പ്രീമിയര്‍ ലീഗില്‍ യുറാലിനെതിരായ അണ്ടര്‍ 21 മത്സരത്തിനിടെയുണ്ടായ ഒരു പെനാല്‍റ്റി കിക്കാണ് ഇപ്പോള്‍ ഫുട്‌ബോള്‍ ലോകത്തെ ചര്‍ച്ചാ വിഷയം. പനേങ്ക, സ്പൂര്‍ കിക്ക് എന്നിങ്ങനെ പല വിധത്തിലുള്ള പെനാല്‍റ്റി കിക്കുകള്‍ കണ്ടിട്ടുണ്ട് എന്നാല്‍ റൂബിന്‍ കസാന്‍ താരം നോറിക്ക് അവ്ദാലിയാന്‍ കഴിഞ്ഞ ദിവസം അടിച്ച പോലെരു ഗോള്‍ കണ്ടിട്ടേയില്ലെന്നാണ് ഫുട്‌ബോള്‍ പ്രേമികള്‍ പറയുന്നത്. ബാക്ക് ഫ്ലിപ്പ് പെനാല്‍റ്റിയെന്നാണ് ഈ ഗോളിനെ ഫുട്‌ബോള്‍ പണ്ഡിതര്‍ വിശേഷിപ്പിച്ചിരിക്കുന്നത്.

റഷ്യന്‍ നാഷണല്‍ സ്റ്റുഡന്റ് സോക്കര്‍ ലീഗില്‍, കസാന്‍ നാഷണല്‍ ടെക്‌നിക്കല്‍ യുണിവേഴ്‌സിറ്റി താരമാണ് ഗോളിന്റെ ഉടമയായ നോറിക്. ഈയടുത്താണ് നോറിക് റൂബിനില്‍ ചേര്‍ന്നത്. എന്നാല്‍ പുതിയ ക്ലബ്ബില്‍ മികച്ച പ്രകടനമാണ് അദ്ദേഹം കാഴ്ച വയ്ക്കുന്നത്. മത്സരത്തില്‍ റൂബിന്‍ കസാന്‍ ഒരു ഗോളിന് പിന്നിട്ടു നില്‍ക്കുന്ന സമയത്താണ് അവര്‍ക്കനുകൂലമായി ഒരു പെനാല്‍റ്റി ലഭിക്കുന്നത്. കിക്കെടുക്കാനെത്തിയത് നോറിക്. ഓടിയെത്തി ബാക്ക് ഫ്‌ലിപ് ചെയ്ത് പന്ത് വലയിലേക്ക് കോരിയിട്ടു. പകച്ച് നിന്ന് നോക്കുകയല്ലാതെ ഗോളിക്ക് മറ്റൊന്നും ചെയ്യാനുണ്ടായിരുന്നില്ല. നേരത്തേയും നോറിക് ഇത്തരത്തില്‍ ഗോള്‍ നേടിയിട്ടുണ്ട്. കഴിഞ്ഞ വര്‍ഷവും പെനാല്‍റ്റിയിലായിരുന്നു ഗോളടിച്ചത്.

വീഡിയോ കാണാന്‍ വീഡിയോ മെനുവില്‍ പോകുക.

Top