Chiking
Latest News

ചെളിയും വെള്ളവും നിറഞ്ഞ വഴിയിലൂടെ അയാള്‍ ഭാര്യയെയും എടുത്തുകൊണ്ടോടി; അതിന് പകരമായി അയാളെ കാത്തിരുന്നത് ഞെട്ടിക്കുന്ന സമ്മാനങ്ങളായിരുന്നു (വീഡിയോ)

Web Desk
Indian Telegram Android App Indian Telegram IOS App

മെയ്ന്‍ : നോര്‍ത്ത് അമേരിക്കയില്‍ കഴിഞ്ഞ ദിവസം രസകരമായ ഒരു മത്സരം നടന്നു. ഭര്‍ത്താവ് ഭാര്യയെ ചുമന്നോടുക. ആദ്യം ഓടിയെത്തിയയാള്‍ക്ക് കിട്ടിയത് ഞെട്ടിക്കുന്ന സമ്മാനങ്ങളാണ്. മെയ്ന്‍ മുതല്‍ കാലിഫോര്‍ണിയവരെയുള്ള 30 ടീമുകളാണ് ചാമ്പ്യന്‍ഷിപ്പില്‍ മത്സരിച്ചത്.

ഭാര്യയെ എടുത്ത് ഓടുന്നതാകട്ടെ, കല്ലും മുള്ളും ചെളിയും വെള്ളവുമെല്ലാം നിറഞ്ഞ് ദുര്‍ഘട വഴിയിലൂടെയും. ഏകദേശം 255 മീറ്ററാണ് ഓടിയെത്തേണ്ടത്. ജെസ്സൈ വാള്‍- ക്രിസ്റ്റിന്‍ അര്‍സെനൊ ദമ്പതിമാരാണ് ചാമ്പ്യന്‍ഷിപ്പില്‍ ഒന്നാമതെത്തിയത്. ഇവര്‍ക്ക് ലഭിച്ച സമ്മാനം കണ്ട് എല്ലാവരും അന്തം വിട്ടുപോയി. ഭാര്യയുടെ ഭാരത്തിന്റെ അത്രയും ബിയറും ഭാരത്തിന്റെ അഞ്ചുമടങ്ങ് പണവും. ഇത് രണ്ടാം തവണയാണ് വാള്‍- അര്‍സെനോ ദമ്പതികള്‍ ചാമ്പ്യന്‍മാരാകുന്നത്.

ഫിന്‍ലന്‍ഡില്‍ സമാനമായ മത്സരം എല്ലാ വര്‍ഷവും ആഗോളതലത്തില്‍ നടത്താറുണ്ട്. ഫിന്‍ലാന്‍ഡില്‍ നടക്കുന്ന ലോക ചാമ്പ്യന്‍ഷിപ്പില്‍ പങ്കെടുക്കുന്നതിനുള്ള ഒരുക്കത്തിലാണ് വാള്‍-അര്‍സെനോ ദമ്പതികള്‍.

വീഡിയോ കാണാന്‍ വീഡിയോ മെനുവില്‍ പോകുക

Top