Chiking
Latest News

വൈകി വന്ന ഭാഗ്യം എന്നു പറഞ്ഞാല്‍ ഇതാണ്; 10 കോടി ലോട്ടറിയടിച്ച ടിക്കറ്റ് ജീന്‍സിന്റെ പോക്കറ്റില്‍ നിന്ന് കണ്ടെടുത്തത് 10 മാസത്തിനു ശേഷം

Web Desk
Indian Telegram Android App Indian Telegram IOS App

മോണ്ട്‌റിയല്‍: വൈകി വന്ന ഭാഗ്യം എന്നു പറഞ്ഞ് കേട്ടിട്ടുണ്ടെങ്കിലും അത് ശരിക്കും അനുഭവിച്ചറിഞ്ഞിരിക്കുകയാണ് കാനഡ സ്വദേശിയായ ഗ്രിഗോറിയോ ഡി സാന്റിസ്. മാസങ്ങള്‍ക്കു മുമ്പ് താന്‍ എടുത്ത ഒരു ലോട്ടറി പത്തു കോടി രൂപയുടെ ഭാഗ്യം കൊണ്ടു വന്നത് ഇദ്ദേഹം അറിയുന്നത് പത്തു മാസത്തിനു ശേഷമാണ്.

കഴിഞ്ഞ ഡിസംബറിലാണ് ഗ്രിഗോറിയോ ലോട്ടറി ടിക്കറ്റെടുത്തത്. ടിക്കറ്റ് എടുത്തപാടെ അത് ചുരുട്ടി പോക്കറ്റിലും വെച്ചു പിന്നീട് അക്കാര്യം അദ്ദേഹം മറക്കുകയും ചെയ്തു. എന്നാല്‍ ടിക്കറ്റ് എടുത്ത ഡിസംബര്‍ മാസം ആറാം തീയതി തന്നെ അതിന്റെ ഫല പ്രഖ്യാപനവും ഉണ്ടായി. എന്നാല്‍ താന്‍ എടുത്ത ലോട്ടറിയേക്കുറിച്ചേ മറന്ന ഗ്രിഗേറിയോ അതൊട്ട് ശ്രദ്ധിച്ചതുമില്ല. നാലു ടിക്കറ്റുകള്‍ക്കായിരുന്നു അന്ന് ഒന്നാം സമ്മാനമടിച്ചത്. 5.4 മില്യന്‍ ഡോളര്‍(ഏകദേശം നാല്‍പ്പതുകോടിരൂപ)ആയിരുന്നു നാലുടിക്കറ്റുകള്‍ക്കും കൂടിയുള്ള സമ്മാനത്തുക. 1.35 മില്യണ്‍ ഡോളര്‍ (ഏകദേശം 10,03,11,750രൂപ)യായിരുന്നു ഗ്രിഗോറിയസിന്റെ വിഹിതം.

അടിച്ച ലോട്ടറിയുടെ സമ്മാനത്തുക കൈപ്പറ്റാന്‍ മറ്റ് ടിക്കറ്റുകളുടെ ഉടമകള്‍ എത്തിയപ്പോഴും ഗ്രിഗോറിയസെത്തിയില്ല. അങ്ങനെ വര്‍ഷം ഒന്നു കഴിയാറായി. അപ്പോഴും ഗ്രിഗോറിയോസിന്റെ ജീന്‍സിന്റെ പോക്കറ്റില്‍ ആ ലോട്ടറി ടിക്കറ്റ് സുരക്ഷിതമായുണ്ടായിരുന്നു. അങ്ങനെയിരിക്കെ ഒരുദിവസം ഗ്രിഗോറിയോസിനോട് അദ്ദേഹത്തിന്റെ സഹോദരി വസ്ത്രങ്ങള്‍ ഒതുക്കിവയ്ക്കാനും മിച്ചമുള്ളവ ദാനം ചെയ്യാനും ആവശ്യപ്പെട്ടു. അങ്ങനെ വസ്ത്രങ്ങള്‍ ഒതുക്കിവയ്ക്കുന്നതിനിടെ ഒരു ജീന്‍സിനുള്ളില്‍നിന്ന് ഒരു ലോട്ടറി ടിക്കറ്റ് ഗ്രിഗോറിയസിന്റെ കയ്യില്‍ തടയുകയായിരുന്നു.

മാസങ്ങള്‍ക്കു മുന്‍പെടുത്ത ടിക്കറ്റ് അവിചാരിതമായി കണ്ടപ്പോള്‍ താന്‍ എടുത്ത ആ ടിക്കറ്റിന് എന്തെങ്കിലും സമ്മാനം അടിച്ചിട്ടുണ്ടോ എന്നറിയാന്‍ അദ്ദേഹത്തിനൊരു കൗതുകം തോന്നി. തുടര്‍ന്ന് ടിക്കറ്റിന് എന്തെങ്കിലും സമ്മാനം അടിച്ചിട്ടുണ്ടോ എന്നറിയാന്‍ ഗ്രിഗോറിയസ് അതുമായി പുറത്തെത്തി. സമീപത്തെ ഒരു കടയിലെ ഡിസ്‌പ്ലേ ബോര്‍ഡില്‍നിന്നാണ് ലോട്ടറിക്ക് സമ്മാനമടിച്ച കാര്യം അറിഞ്ഞതെന്ന് ലോട്ടോ ക്യൂബെക്കിലെ പ്രൊവിന്‍ഷ്യല്‍ ലോട്ടറി കമ്മീഷന്‍ അധികൃതരെ ഉദ്ധരിച്ച് ദ വാഷിങ്ടണ്‍ പോസ്റ്റ് റിപ്പോര്‍ട്ട് ചെയ്തു. സമ്മാനത്തു കണ്ടപ്പോള്‍ ഞെട്ടിപ്പോയെന്ന് ഗ്രിഗോറിയസ് പറഞ്ഞു.

ലോട്ടോ ക്യൂബിലെ നിയമപ്രകാരം, സമ്മാനമടിച്ച ടിക്കറ്റുകള്‍ക്ക് സമ്മാനത്തുകയില്‍ അവകാശവാദം ഉന്നയിക്കാന്‍ ഒരു വര്‍ഷത്തെ സാവകാശമുണ്ട്. ഒരുവര്‍ഷം പൂര്‍ത്തിയാകാന്‍ വെറും രണ്ടുമാസം ബാക്കിയുള്ളപ്പോഴാണ് ഗ്രിഗോറിയസിന് ലോട്ടറി ടിക്കറ്റ് ലഭിക്കുന്നത്.

ഇത്രയും വലിയ തുക സമ്മാനമായി ലഭിച്ചപ്പോള്‍ അതുകൊണ്ട് എന്ത് ചെയ്യാനാണ് തീരുമാനം എന്ന ചോദ്യത്തിന് മറുപടിയായി ഗ്രിഗോറിയസ് പറഞ്ഞത് ഇതാണ്, വിരമിച്ച ശേഷമുള്ള വിശ്രമജീവിതത്തിനും അനന്തരവനെ ഹോക്കി മത്സരങ്ങള്‍ കാണിക്കാനുമായി തുക ഉപയോഗിക്കും. കൂടാതെ വസ്ത്രങ്ങള്‍ വൃത്തിയാക്കാന്‍ ആവശ്യപ്പെട്ട സഹോദരിയോട് നന്ദിയുണ്ടെന്നും അദ്ദേഹം പറഞ്ഞു.

Top