Chiking
Latest News

വിവാഹ വസ്ത്രം അണിഞ്ഞ് കൈയ്യില്‍ പൂക്കള്‍ പിടിച്ച് അവള്‍ പ്രിയപ്പെട്ടവന്റെ കല്ലറയ്ക്ക് മുന്നിലെത്തി; കാഴ്ചക്കാരെ കണ്ണീരിലാഴ്ത്തിയ പരേതന്റെ മണവാട്ടിയുടെ കഥ ഇങ്ങനെ (ചിത്രങ്ങള്‍)

Web Desk
Indian Telegram Android App Indian Telegram IOS App


വാഷിംങ്ടണ്‍: ജീവിതത്തില്‍ എന്നും തന്റെ കൂടെയുണ്ടാകും എന്നു കരുതിയ പ്രിയതമന്‍ പെട്ടെന്നൊരു ദിവസം തന്നെ വിട്ട് പോയപ്പോള്‍ വിധിയെ പഴിച്ച് ഒതുങ്ങി കൂടാന്‍ തയ്യാറായില്ല അമേരിക്കയിലെ ജെസിക്ക എന്ന പെണ്‍കുട്ടി. പകരം മരണത്തിലൂടെ ദൈവം തന്നില്‍ നിന്നകറ്റിയ പ്രിയതമനെ വീണ്ടുമൊരു സാങ്കല്‍പിക വിവാഹത്തിലൂടെ തന്നിലേക്കടുപ്പിച്ചിരിക്കുകയാണവള്‍.

അഗ്‌നിശമനസേനയില്‍ വളണ്ടിയറായി ജോലി ചെയ്തിരുന്ന കെന്റല്‍ വിവാഹനിശ്ചയത്തിനു ശേഷം മദ്യപാനിയായ ഒരു ഡ്രൈവറുണ്ടാക്കിയ അപകടത്തില്‍ കൊല്ലപ്പെടുകയായിരുന്നു. എന്നാല്‍ മരണപ്പെട്ടെങ്കിലും തന്റെ പ്രിയപ്പെട്ടവനെ ഉപേക്ഷിച്ചു പോവാന്‍ ജെസിക്ക തയാറായില്ല. കെന്റലിന്റെ മരണശേഷം പത്തുമാസങ്ങള്‍ കഴിഞ്ഞ് ഇരുവരുടെയും വിവാഹം തീരുമാനിച്ച ദിവസം കെന്റലിന്റെ വധുവായി ജെസിക്കയെത്തി, ആ ശവക്കല്ലറയില്‍. കെന്റല്‍ ആഗ്രഹിച്ചതുപോലെ വെളുത്ത നിറത്തിലുള്ള വിവാഹവസ്ത്രമണിഞ്ഞ്, കൈയില്‍ മഞ്ഞയും വെള്ളയും നിറങ്ങളുള്ള പൂക്കളുമേന്തിയാണവള്‍ എത്തിയത്. കഴിഞ്ഞ സെപ്റ്റംബര്‍ 29നായിരുന്നു ജെസിക്കയുടെയും പരേതനായ കെന്റലിന്റെയും വിവാഹം നടന്നത്.

പ്രിയപ്പെട്ടവനെ മറക്കാന്‍ കഴിയാതെ നിരാശയിലേക്ക് വഴുതി വീണുകൊണ്ടിരുന്ന ജെസിക്ക വിധിയെ ചെറുത്ത് ഇങ്ങനെയൊരു തീരുമാനമെടുത്തപ്പോള്‍ അവളൊടൊപ്പം ഇരുവരുടെയും സുഹൃത്തുക്കളും ബന്ധുക്കളുമുണ്ടായിരുന്നു. കെന്റലിന്റെ മരണശേഷം മാതാവ് കത്രീന മര്‍ഫിയാണു വിവാഹം നിശ്ചയിച്ചദിനം ജെസിക്കയ്ക്കായി ഒരു ഫോട്ടോഷൂട്ട് നടത്താന്‍ തീരുമാനിച്ചത്. ഇതിനായി ഫോട്ടോഗ്രാഫര്‍ മാന്‍ഡി നീപിനെ കത്രീന സമീപിച്ചിരുന്നു. ജെസിക്കയ്ക്ക് ഇതു വലിയ ആശ്വാസമാകുമെന്ന് മാന്‍ഡി ചിന്തിച്ചു. അതോടെ ഫോട്ടോഷൂട്ട് നടത്താന്‍ അവര്‍ തയ്യാറായി.

കെന്റെലിന്റെ വധുവായി ജെസീക്ക അണിഞ്ഞൊരുങ്ങുന്ന നിമിഷങ്ങള്‍ മാന്‍ഡി തന്റെ ക്യാമറയിലൂടെ പകര്‍ത്തി കെന്റല്‍ ഉപയോഗിച്ചിരുന്ന യൂണിഫോം, ഹെല്‍മറ്റ്, ബൂട്ട്‌സ് എന്നിവയെല്ലാം ജെസിക്കയ്ക്കായി ഇവര്‍ തായാറാക്കി വച്ചിരുന്നു. കെന്റലിന്റെയും ജെസിക്കയുടെയും അടുത്ത ബന്ധുക്കളും സുഹൃത്തുക്കളും ജെസിക്കയ്ക്ക് ധൈര്യം പകരാന്‍ ഈ ചടങ്ങില്‍ എത്തിയിരുന്നു.

വിവാഹ വേഷത്തില്‍ അണിഞ്ഞൊരുങ്ങി പ്രിയപ്പെട്ടവന്റെ കല്ലറയ്ക്കു മുമ്പില്‍ മുട്ടുകുത്തി കുമ്പിട്ടു നില്‍ക്കുമ്പോള്‍ ജെസിക്കയുടെ കണ്ണുകള്‍ നിറഞ്ഞിരുന്നു. എങ്കിലും ധൈര്യം കൈവിടാതെ അവള്‍ പുഞ്ചിരിതൂകി. ജെസിക്കയുടെ ചിത്രങ്ങള്‍ സോഷ്യല്‍ മീഡിയ ഏറ്റെടുത്തു. അനവധി പേരാണ് ഇതിനകം ഈ ചിത്രങ്ങള്‍ കണ്ടത്.

ചിത്രങ്ങള്‍ കാണാന്‍ പിക്ടോറിയല്‍ മെനുവില്‍ പോകുക.

Top