Chiking
Latest News

അയ്യപ്പ വാഹനമായ പുലിയുടെ ശൗര്യവും ശക്തിയും ഉള്ള സമരത്തിനാണ് തുടക്കം കുറിക്കുന്നതെന്ന് തുഷാര്‍ വെള്ളാപ്പള്ളി (വീഡിയോ)

Web Desk
Indian Telegram Android App Indian Telegram IOS App

പന്തളം: അയ്യപ്പ വാഹനമായ പുലിയുടെ ശൗര്യവും ശക്തിയും ഉള്ള സമരത്തിനാണ് തുടക്കം കുറിക്കുന്നതെന്ന് തുഷാര്‍ വെള്ളാപ്പള്ളി. പന്തളത്ത് എന്‍ഡിഎ ലോങ് മാര്‍ച്ച് ഉദ്ഘാടനം ചെയ്തു സംസാരിക്കുകയായിരുന്നു തുഷാര്‍.

കണ്ണടച്ചിരിക്കുന്ന സര്‍ക്കാരിന്റെ കണ്ണു തുറപ്പിക്കാന്‍ പോരുന്ന സമരമാണ് വരാന്‍ പോകുന്നത്. സംസ്ഥാന സര്‍ക്കാരിന് നിസാരമായി കൈകാര്യം ചെയ്യാവുന്ന കോടതി വിധിയായിരുന്നു വന്നത്. ഇതാണു കണ്ടില്ലെന്നു നടിക്കുന്നത്. കേന്ദ്ര, കേരള സര്‍ക്കാരുകള്‍ ഒരുമിച്ചുനിന്ന് ഇക്കാര്യത്തില്‍ വിശ്വാസികള്‍ക്കു പിന്തുണ നല്‍കണമെന്നും തുഷാര്‍ ആവശ്യപ്പെട്ടു.

അതേസമയം, ശബരിമല സ്ത്രീ പ്രവേശന വിധിയില്‍ പ്രതിഷേധിച്ച് സംസ്ഥാനത്തെ വിവിധ സ്ഥലങ്ങളില്‍ ശബരിമല കര്‍മ സമിതിയുടെ നേതൃത്വത്തില്‍ വഴിതടയല്‍ സമരം നടത്തുകയാണ്. പത്തനംതിട്ടയില്‍ എന്‍എസ്എസിന്റെ പടുകൂറ്റന്‍ പ്രകടനം നടന്നു. പതിനായിരങ്ങള്‍ പങ്കെടുത്തു.

വീഡിയോ കാണാന്‍ വീഡിയോ മെനുവില്‍ പോകുക

Top