Chiking
Latest News

വാഹനമോടിക്കുമ്പോള്‍ മൊബൈല്‍ ഉപയോഗിക്കുന്നവര്‍ക്ക് പാഠമാകട്ടെ ഈ വീഡിയോ

Web Desk
Indian Telegram Android App Indian Telegram IOS App

വിയറ്റ്‌നാം: വാഹനമോടിക്കുമ്പോള്‍ മൊബൈല്‍ ഫോണ്‍ ഉപയോഗിക്കരുതെന്ന മുന്നറിയിപ്പ് അവഗണിക്കുന്നവരാണ് പലരും. ഡ്രൈവിങ്ങിനിടെ മൊബൈല്‍ ഉപയോഗം അപകടത്തിലാക്കുന്നത് നിങ്ങളുടെ മാത്രമാകില്ല, മറ്റുള്ളവരുടെ ജീവന്‍ കൂടിയാകും. വിയറ്റ്‌നാമില്‍ നിന്നുള്ള ഈ വീഡിയോ അതിന് തെളിവാണ്.

സ്‌കൂട്ടര്‍ ഓടിച്ചുകൊണ്ടിരിക്കുന്നതിനിടെ മൊബൈല്‍ ഫോണ്‍ ഉപയോഗിക്കുകയും ഇതേ തുടര്‍ന്ന് മറ്റൊരു സ്‌കൂട്ടറിന്റെ പുറകില്‍ പോയി ഇടിക്കുകയുമായിരുന്നു. അധികം വേഗത്തിലായിരുന്നില്ല സ്‌കൂട്ടര്‍ എന്നതുകൊണ്ട് ആര്‍ക്കും പരിക്കുകളൊന്നും പറ്റിയില്ല.സ്‌കൂട്ടര്‍ ഓടിച്ച യുവാവിന്റെ അശ്രദ്ധ മറ്റൊരു റോഡ് യാത്രക്കാരന്റേയും ജീവന്‍ അപകടത്തിലാക്കി.

വാഹനമോടിക്കുമ്പോള്‍ ഫോണ്‍ വന്നാല്‍ വാഹനം സുരക്ഷിതമായ രീതിയില്‍ പാര്‍ക്കു ചെയ്ത് ഫോണ്‍ കൈകാര്യം ചെയ്യുക. മെസേജ് അയക്കണമെങ്കില്‍ പോലും അങ്ങനെ ചെയ്യുന്നതാണ് നല്ലത്.

വീഡിയോ കാണാന്‍ വീഡിയോ മെനുവില്‍ പോകുക

Top