Chiking
Latest News

ആ മികച്ച ഗോള്‍ ഇതാണ്; ആരാധകര്‍ തെരഞ്ഞെടുത്തു; പുരസ്‌കാരം ബ്ലാസ്റ്റേഴ്‌സ് സൂപ്പര്‍ താരത്തിന്

Web Desk
Indian Telegram Android App Indian Telegram IOS App

കൊച്ചി: ഐഎസ്എല്‍ അഞ്ചാം സീസണിന്റെ തുടക്കത്തില്‍ തന്നെ ബ്ലാസ്റ്റേഴ്‌സ് മികച്ച പോരാട്ടമാണ് കാഴ്ചവെക്കുന്നത്. ഇതിനിടയില്‍ ഏറ്റവും മികച്ച ഗോള്‍ തെരെഞ്ഞെടുത്തിരിക്കുകയാണ് ആരാധകര്‍. പുതിയ സീസണിലെ ആദ്യ വാരത്തിലെ മികച്ച ഗോള്‍ സ്വന്തമാക്കിയിരിക്കുന്നതും ബ്ലാസ്റ്റേഴ്‌സ് താരമാണ്. എടികെയ്ക്ക് വേണ്ടി ബ്ലാസ്റ്റേഴ്‌സിന്റെ സ്റ്റൊജനോവിച്ച് ഗോളാണ് മികച്ച ഗോലായി ആരാധകര്‍ തെരെഞ്ഞെടുത്തത്.

അഞ്ചാം എഡിഷന്‍ ഇന്ത്യന്‍ സൂപ്പര്‍ ലീഗിന്റെ ആദ്യ വാരത്തിലെ ഏറ്റവും മികച്ച ഗോളിനുള്ള ഫാന്‍സ് പുരസ്‌കാരം കേരളാ ബ്ലാസ്റ്റേഴ്‌സ് താരം സ്ലാവിസ സ്റ്റൊജനോവിച്ചിന്. എ ടി കെയ്‌ക്കെതിരായ ആദ്യ മത്സരത്തില്‍ നേടിയ ഗോളാണ് സ്ലാവിസയെ പുരസ്‌കാരത്തിന് അര്‍ഹനാക്കിയത്. വോട്ടെടുപ്പിലൂടെയായിരുന്നു വിജയിയെ തെരഞ്ഞെടുത്തത്.

ആരാധകര്‍ക്കിടയില്‍ നടത്തിയ വോട്ടെടുപ്പില്‍ 87.9 ശതമാനം വോട്ടുകളും ബ്ലാസ്‌റ്റേഴ്‌സ് താരത്തിന് ലഭിച്ചു. പൂനെക്കെതിരെ ഡല്‍ഹി താരം റാണ ഗരാമി നേടിയ ലോംഗ് റേഞ്ചര്‍, നോര്‍ത്ത് ഈസ്റ്റിനെതിരെ ഗോവന്‍ താരം ഫെറാന്‍ കോറോ നേടിയ ഗോള്‍, ബംഗളൂരുവിന്റെ നിഷുകുമാര്‍ ജംഷഡ്പൂരിനെതിരെ നേടിയ ഗോള്‍, മുംബൈ താരം പ്രഞ്ചാല്‍ ബ്ലാസ്റ്റേഴ്‌സിനെതിരെ നേടിയ ഗോള്‍ എന്നിവയായിരുന്നു മത്സര രംഗത്തുണ്ടായിരുന്ന മറ്റു ഗോളുകള്‍.

Top