Chiking
Latest News

ദേശീയ ഗെയിംസ് താരം ജീവിതം തള്ളി നീക്കുന്നത് ലോട്ടറി കച്ചവടത്തിലൂടെ; സര്‍ക്കാര്‍ നല്‍കിയ വാഗ്ദാനങ്ങള്‍ വെറും പാഴ്‌വാക്കായി

Web Desk
Indian Telegram Android App Indian Telegram IOS App

ആലപ്പുഴ: സര്‍ക്കാര്‍ നല്‍കിയ വാഗ്ദാനങ്ങളെല്ലാം വെറും വാക്കുകളില്‍ മാത്രം ഒതുങ്ങി. ദേശീയ ഗെയിംസിലെ വെള്ളി മെഡല്‍ ജേതാവ് ഇപ്പോഴും ലോട്ടറി കച്ചവടം നടത്തിയാണ് ജീവിതം തള്ളിനീക്കുന്നത്. ആലപ്പുഴ പാതിരാപ്പള്ളി സ്വദേശി കെ.കെ സുഭാഷ് എന്ന റോവിംഗ് താരത്തിനാണ് ഈ ദുരവസ്ഥ. 2015ലെ നാഷണല്‍ ഗെയിംസില്‍ കേരള ടീമിന്റെ ഭാഗമായിരുന്നു സുഭാഷ്. 16 ടീമുകളോട് പോരാടി സുഭാഷും സംഘവും വെങ്കല മെഡലാണ് കേരളത്തിന് നേടികൊടുത്തത്.

കേരളത്തിനായി മെഡല്‍ നേടുന്ന എല്ലവര്‍ക്കും ജോലി നല്‍കുമെന്നായിരുന്നു സര്‍ക്കാര്‍ നല്‍കിയ വാഗ്ദാനം. വാഗ്ദാനങ്ങള്‍ ഇപ്പോഴും വെറും പാഴ്‌വാക്കായി മാത്രം നിലനില്‍ക്കുകയാണ്. ഗെയിംസ് കഴിഞ്ഞപ്പോള്‍ വാഗ്ദാനങ്ങളില്‍ സര്‍ക്കാര്‍ തന്നെ ചില പരിഷ്‌ക്കാരങ്ങള്‍ വരുത്തി. അതേസമയം, മത്സര രംഗത്ത് ഇപ്പോഴും സജീവമാണ് സുഭാഷ്. പ്രാരാബ്ധങ്ങള്‍ സുഭാഷിന് പ്രതിസന്ധികളാവുകയാണ്. ജോലി ലഭിക്കാന്‍ അധികാരികള്‍ കനിയണമെന്ന് അപേക്ഷിക്കുകയാണ് ഈ ദേശീയ താരം.

Top