Chiking
Latest News

റഫാല്‍ ഇടപാടില്‍ ഫ്രഞ്ച് ഏജന്‍സിയുടെ വെളിപ്പെടുത്തല്‍ മോദിയുടെ കള്ളക്കളി പുറത്തുകൊണ്ടു വന്നെന്ന് രാഹുല്‍ ഗാന്ധി; മോദി അനില്‍ അംബാനിയുടെ പ്രധാനമന്ത്രിയാണെന്ന് തെളിഞ്ഞു (വീഡിയോ)

Web Desk
Indian Telegram Android App Indian Telegram IOS App

ന്യൂഡല്‍ഹി: പ്രധാനമന്ത്രി നരേന്ദ്ര മോദി അനില്‍ അംബാനിയുടെ പണിക്കാരനാണെന്ന് പരിഹസിച്ച് കോണ്‍ഗ്രസ് അധ്യക്ഷന്‍ രാഹുല്‍ ഗാന്ധി. റഫാല്‍ ഇടപാടില്‍ ഫ്രഞ്ച് ഏജന്‍സിയുടെ (മീഡിയപാര്‍ട്ട്) വെളിപ്പെടുത്തല്‍ മോദിയുടെ കള്ളക്കളി പുറത്തുകൊണ്ടു വന്നതായും രാഹുല്‍ ആരോപിച്ചു.

റഫാല്‍ വിഷയത്തില്‍ തൃപ്തികരമായ മറുപടി നല്‍കാന്‍ കഴിയില്ലെങ്കില്‍ മോദി പ്രധാനമന്ത്രി പദവി ഒഴിയണം. റിലയന്‍സിനെ നിര്‍ബന്ധമായും തെരഞ്ഞെടുക്കണമെന്ന കരാര്‍ വ്യവസ്ഥ സംബന്ധിച്ച വിശദാംശങ്ങള്‍ പുറത്തുവന്നതോടെ, മോദി ഇന്ത്യയുടെയല്ല അനില്‍ അംബാനിയുടെ പ്രധാനമന്ത്രിയാണെന്നു തെളിഞ്ഞുവെന്നും രാഹുല്‍ പറഞ്ഞു.

റഫാല്‍ സംബന്ധിച്ച നിര്‍ണായക വിവരങ്ങള്‍ പുറത്തുവരുന്നതിനിടെ, പ്രതിരോധ മന്ത്രി നിര്‍മല സീതാരാമന്‍ ഫ്രാന്‍സിലേക്കു പോയതില്‍ ദുരൂഹതയുണ്ട്. കൂടുതല്‍ സത്യങ്ങള്‍ ഇനി വരാനിരിക്കുന്നതേയുള്ളൂവെന്നും രാഹുല്‍ പറഞ്ഞു.

റഫാല്‍ ഇടപാടില്‍ കരാറിലേക്കു നയിച്ച നടപടിക്രമങ്ങള്‍ അറിയിക്കാന്‍ കഴിഞ്ഞ ദിവസം സുപ്രീംകോടതി കേന്ദ്രസര്‍ക്കാരിനോട് ആവശ്യപ്പെട്ടിരുന്നു. ഇതിന്റെ വിശദാംശങ്ങള്‍ മുദ്രവച്ച കവറില്‍ ഈ മാസം 29ന് അകം സമര്‍പ്പിക്കാനാണ് സുപ്രീംകോടതിയുടെ നിര്‍ദേശം.

വീഡിയോ കാണാന്‍ വീഡിയോ മെനുവില്‍ പോകുക

Top