Chiking
Latest News

ബ്രൂവറിയില്‍ സര്‍ക്കാര്‍ വീണ്ടും പ്രതിരോധത്തില്‍; ബ്രൂവറി അനുവദിച്ചത് അബ്കാരി നയം എതിരെന്ന പേരില്‍ തള്ളിയ അതേ കമ്പനിക്ക്

Web Desk
Indian Telegram Android App Indian Telegram IOS App

തിരുവനന്തപുരം: ബ്രൂവറിയില്‍ സര്‍ക്കാര്‍ വീണ്ടും പ്രതിരോധത്തില്‍. ബ്രൂവറി അനുവദിച്ചത് അബ്കാരി നയം എതിരെന്ന പേരില്‍ തള്ളിയ അതേ കമ്പനിക്ക്. 2016ലാണ് അപ്പോളോ കമ്പനിയുടെ അപേക്ഷ അബ്കാരി നയം എതിരാണെന്ന് കാണിച്ച് തള്ളിയത്. നയത്തില്‍ മാറ്റം വരുത്താതെ 2018ല്‍ അപ്പോളോ കമ്പനിക്ക് ബ്രൂവറി അനുവദിച്ചു.

അബ്കാരി നയം എതിരല്ലെന്ന് പുതിയ വാദം. രണ്ട് നിലപാടും എടുത്തത് ഒരേ എക്‌സൈസ് മന്ത്രിയാണ്. അനുമതി നിഷേധിച്ചതും നല്‍കിയതും ഒരേ സ്ഥലത്ത് ബ്രൂവറി തുടങ്ങാനായിരുന്നു.

ബ്രൂവറി തുടങ്ങാനുള്ള അപ്പോളോയുടെ അപേക്ഷ ആദ്യം  തള്ളിയ സര്‍ക്കാര്‍ ഇതേ കമ്പനിക്ക് ബ്രൂവറി തുടങ്ങാന്‍ രണ്ട് വര്‍ഷത്തിന് ശേഷം അനുമതി നല്‍കുകയും ചെയ്യുകയായിരുന്നു.അബ്കാരി നയം എതിരല്ലെന്ന് പിന്നീട് പറയുകയായിരുന്നു.

ബ്രൂവറി ലൈസൻസ് സര്‍ക്കാര്‍ റദ്ദാക്കിയത് യഥാര്‍ത്ഥ കുറ്റവാളികളെ രക്ഷിക്കാനെന്ന് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല നേരത്തെ പറഞ്ഞിരുന്നു. എല്ലാം നിയമപരമെങ്കിൽ എന്തിനാണ് റദ്ദ് ചെയ്തതെന്നും ചെന്നിത്തല ചോദിച്ചു.  ബ്രൂവറി, ഡിസ്റ്റിലറി അനുമതിക്ക് പിന്നില്‍ സാമ്പത്തിക താല്‍പ്പര്യം മാത്രമാണുള്ളത്. ലൈസൻസ് അനുവദിച്ചതിൽ മുഖ്യമന്ത്രിക്കും എക്സൈസ് മന്ത്രിക്കും സ്വാർത്ഥ താത്പര്യമാണുള്ളത്. അനുമതി നൽകിയതെല്ലാം സ്വന്തക്കാർക്കാണ്.

സിപിഐഎമ്മിന്‍റെ ധനസമാഹരണത്തിനുള്ള കേന്ദ്രമായി എക്സൈസ് വകുപ്പ് മാറി. വിശദമായ അന്വേഷണം നടത്തിയാൽ മാത്രമേ യഥാർത്ഥ കുറ്റവാളികളെ പുറത്തുകൊണ്ടുവരാനാകൂയെന്നും ചെന്നിത്തല ആരോപിച്ചു. സർക്കാർ നാണം കെട്ടപ്പോഴാണ് ലൈസൻസ് റദ്ദാക്കിയത്. ഞാൻ ചോദിച്ച 10 ചോദ്യങ്ങൾക്ക് ഇപ്പോഴും മറുപടിയില്ല. കിൻഫ്രയിൽ ലാൻഡ് അനുവദിക്കാൻ അനധികൃതമായി ലെറ്റർ നൽകിയ ഉദ്യോഗസ്ഥന് എതിരെ അന്വേഷണം ഇല്ലേയെന്നും ചെന്നിത്തല ചോദിച്ചു.

Top