Chiking
Latest News

ബഹിരാകാശത്തേക്ക് വിക്ഷേപിച്ച റഷ്യയുടെ റോക്കറ്റ് സാങ്കേതിക തകരാറിനെ തുടര്‍ന്ന് തിരിച്ചിറക്കി

Web Desk
Indian Telegram Android App Indian Telegram IOS App

മോസ്‌കോ:  റഷ്യയുടെ സോയുസ് റോക്കറ്റ് കസ്ഖ്സ്ഥാനില്‍ അടിയന്തരമായി നിലത്തിറക്കി. സാങ്കേതിക തകരാര്‍ കണ്ടെത്തിയതിനെ തുടര്‍ന്നാണ് തിരിച്ചിറക്കിയത്. കഴിഞ്ഞ വ്യാഴാഴ്ചയാണ് രാജ്യാന്തര ബഹിരാകാശനിലയത്തിലേക്ക് രണ്ടു സഞ്ചാരികളുമായി റോക്കറ്റ് വിക്ഷേപിച്ചത്. സഞ്ചാരികള്‍ രണ്ട് പേരും സുരക്ഷിതരാണെന്ന് റഷ്യന്‍ ബഹിരാകാശ ഏജന്‍സിയായ റോസ്‌കോസ്‌മോസും യുഎസ് ബഹിരാകാശ ഗവേഷണ ഏജന്‍സിയായ നാസയും അറിയിച്ചു.

സോയുസ് വിക്ഷേപിച്ചതിന് പിന്നാലെതന്നെ തകരാര്‍ കണ്ടെത്തിയിരുന്നു. ബൂസ്റ്ററിലാണ് പ്രശ്‌നങ്ങളെന്ന് നാസ വ്യക്തമാക്കി. റഷ്യന്‍ ബഹിരാകാശ സഞ്ചാരിയായ അലെക്‌സി ഓവ്ചിനിന്‍, യുഎസ് സഞ്ചാരി നിക്ക് ഹേഗ് എന്നിവരാണ് പേടകത്തിലുള്ളത്.

Top