Chiking
Latest News

ഒരു പാട്ടു രംഗത്തിനിടെ ആ നടന്‍ എന്നിലേക്ക് ഇഴുകിചേര്‍ന്നു നിന്നു; നിന്നെ നായികയായി കിട്ടിയതില്‍ ഏറെ സന്തോഷിക്കുന്നെന്ന് ചെവിയില്‍ പറഞ്ഞു; പരാതിപ്പെട്ടപ്പോള്‍ സംവിധായകന്‍ അത് കാര്യമാക്കേണ്ട ആസ്വദിക്കൂ എന്നാണ് പറഞ്ഞത്; മീ ടൂവിലൂടെ വെളിപ്പെടുത്തലുമായി ധനുഷിന്റെ നായികയും

Web Desk
Indian Telegram Android App Indian Telegram IOS App

ചെന്നൈ: മീ ടൂ വിവാദങ്ങള്‍ അവസാനിക്കുന്നില്ല. തങ്ങള്‍ക്കെതിരെ ഉണ്ടായ മോശം അനുഭവങ്ങള്‍ വെളിപ്പെടുത്തി അനവധി പേരാണ് ഇന്ന് മുന്നോട്ട് വരുന്നത്. അതില്‍ ചിലര്‍ തങ്ങള്‍ക്ക് നേരിട്ട മോശം അനുഭവം മാത്രമാണ് പങ്കുവയ്ക്കുന്നത് മോശമായി പെരുമാറിയവരുടെ പേരു വെളിപ്പെടുത്താന്‍ അവര്‍ തയ്യാറാകുന്നില്ല. കരിയറിന് ഉണ്ടാകുന്ന പ്രശ്‌നം കാരണമാണ് പലരും അതിന് മടിക്കുന്നത്. ഇപ്പോള്‍ ഇതാ അത്തരത്തിലുള്ളൊരു വെളിപ്പെടുത്തലുമായി അമെയ്‌രാ ദസ്തൂര്‍ എന്ന നായികയും രംഗത്തെത്തിയിരിക്കുകയാണ്. ധനുഷ് നായകനായ അനേകനിലെ നായികയാണ് അമെയ്‌രാ.

ഒരു സിനിമയിലെ ഇഴുകിചേര്‍ന്നുള്ള രംഗത്തിനിടെ നായകനും സംവിധായകനും മോശമായി പെരുമാറിയെന്നാണ് നടിയുടെ ആരോപണം. ഇവര്‍ പ്രബലരായതിനാല്‍ പേരു പറയാന്‍ വിസമ്മതിച്ചു കൊണ്ടാണ് നടിയുടെ വെളിപ്പെടുത്തല്‍. ഒരു ദേശീയമാധ്യമം നടത്തിയ ഇ മെയില്‍ അഭിമുഖത്തിലാണ് നടി താന്‍ നേരിട്ട ദുരനുഭവം പറഞ്ഞത്.

കാസ്റ്റിംഗ് കൗച്ചിംഗിന്റെ എന്തെങ്കിലൂം അനുഭവം ഉണ്ടായിട്ടുണ്ടോ എന്ന ചോദ്യത്തിന് ബോളിവുഡില്‍ നിന്നോ ദക്ഷിണേന്ത്യയില്‍ നിന്നോ കാസ്റ്റിംഗ് കൗച്ചിംഗിന് വിധേയമായിട്ടില്ലെങ്കിലും രണ്ടു സിനിമാരംഗത്ത് നിന്നും അപമാനത്തിന് ഇരയായിട്ടുണ്ടെന്നും താരം പറഞ്ഞു. അവര്‍ ആരാണെന്നും എന്താണ് ചെയ്തതെന്നും അവര്‍ക്ക് തന്നെ അറിയാം. എന്നാല്‍ മാറ്റത്തിന്റെ തരംഗം ആഞ്ഞടിക്കുമ്പോള്‍ ഈ പദവിക്ക് അവരുടെ പ്രവര്‍ത്തിയില്‍ നിന്നും അവരെ രക്ഷിക്കാന്‍ കഴിയില്ലെന്നേ തനിക്ക് ഇപ്പോള്‍ പറയാനാകു. സിനിമയിലെ അതിശക്തരായതിനാല്‍ അവരുടെ പേര് പറയാനുള്ള ധൈര്യമില്ലെന്നും സുരക്ഷിതത്വം തോന്നാത്തിടത്തോളം കാലം അവര്‍ക്കു നേരെ വിരല്‍ ചൂണ്ടാന്‍ തനിക്കാവില്ലെന്നും നടി പറയുന്നു.

ഒരു സിനിമയിലെ പാട്ടു രംഗത്തിനിടെ ആ നടന്‍ തന്നിലേക്ക് ഇഴുകിചേര്‍ന്നു തന്നെ ഈ സിനിമയില്‍ നായികയായി കിട്ടിയതില്‍ ഏറെ സന്തോഷിക്കുന്നെന്ന് ചെവിയില്‍ പറഞ്ഞു. ഉടന്‍ തന്നെ അയാളെ തള്ളിമാറ്റിയശേഷം പിന്നീട് മിണ്ടാന്‍ പോലും കൂട്ടാക്കിയില്ല. എന്നാല്‍ അതിന് തനിക്ക് നേരിടേണ്ടി വന്നത് മോശം അനുഭവമാണ്. അത് കാര്യമാക്കേണ്ടെന്നും ആസ്വദിക്കാനുമാണ് സംവിധായകന്‍ പറഞ്ഞത്.

കൂടാതെ സെറ്റിലേക്ക് വളരെ നേരത്തേ വിളിക്കപ്പെടുക മണിക്കൂറുകളോളം തന്റെ ഷോട്ടിനായി കാത്തിരിക്കേണ്ടി വരിക പോലെയുള്ള ദുരനുഭവമായിരുന്നു പിന്നീട്. ഒരു ദിവസം 18 മണിക്കൂര്‍ വരെ കാത്തിരിക്കേണ്ടി വന്നു. അന്ന് 4ഓ 5ഓ മണിക്കൂര്‍ ഉറങ്ങാന്‍ കിട്ടുന്നത് പോലും ഭാഗ്യമായിരുന്നെന്നും ഇവര്‍ പറയുന്നു. പിന്നീട് നടനെ അവഗണിച്ചതിന് അമെയ്‌രയ്ക്ക് നടനോട് മാപ്പു പറയേണ്ടി വന്നു. മറ്റൊരു സിനിമയുടെ സെറ്റില്‍ ഓരോ ദിവസവും സംവിധായകന്‍ തന്നോട് ദിവസവും ദ്വേഷ്യപ്പെടുകയും ചെയ്യുമായിരുന്നു.

ചില ദിവസങ്ങളില്‍ നന്നേ പുലര്‍ച്ചേ സെറ്റിലേക്ക് വിളിക്കും. 12-13 മണിക്കുറുകള്‍ വാനില്‍ കാത്തിരുത്തിയ ശേഷം അസിസ്റ്റന്റ് ഡറയക്ടറെ കൊണ്ടു പറയിക്കും ഇന്നു ഷൂട്ട് ചെയ്യാന്‍ പോകുന്നില്ലെന്ന്. ഈ സിനിമയിലേക്ക് എടുത്തത് തന്നെ അയാളുടെ മഹത്വമാണെന്നും പറയും. എന്നും താരം വെളിപ്പെടുത്തി 16-ാം വയസ്സില്‍ മോഡലിംഗിലൂടെ രംഗത്ത് വന്ന അമെയ്‌ര ധനുഷ് നായകനായ അനേകനിലെ നായികയായിരുന്നു. സുന്ദീപ് കിഷന്‍ നായകനായ മനസുക്കു നിച്ചിന്തി, രാജ് തരുണ്‍ നായകനായ രാജു ഗുഡു എന്നീ തെലുങ്കു സിനിമകളിലും അഭിനയിച്ചിട്ടുണ്ട്.

Top