Chiking
Latest News

ശബരിമലയില്‍ സ്ത്രീപ്രവേശനത്തിനുള്ള സുപ്രീംകോടതി വിധി നടപ്പാക്കുമെന്ന് എല്‍ഡിഎഫ്; വിധിക്കെതിരെ സംസ്ഥാന വ്യാപകമായുള്ള പ്രതിഷേധങ്ങള്‍ തുടരുന്നു (വീഡിയോ)

Web Desk
Indian Telegram Android App Indian Telegram IOS App

തിരുവനന്തപുരം: ശബരിമലയില്‍ സ്ത്രീകള്‍ക്ക് പ്രവേശനം അനുവദിച്ചുകൊണ്ടുള്ള സുപ്രീംകോടതി വിധി നടപ്പാക്കുമെന്ന് എല്‍ഡിഎഫ്. സര്‍ക്കാരിനെ അട്ടിമറിക്കാനാണ് പ്രതിപക്ഷ സമരങ്ങളെന്നും എല്‍ഡിഎഫ് കണ്‍വീനര്‍ എ.വിജയരാഘവന്‍ പറഞ്ഞു. നിലപാട് വ്യക്തമാക്കി എല്‍ഡിഎഫ് ലഘുലേഖ പുറത്തിറക്കും. അപകടകരമയ രാഷ്ട്രീയത്തില്‍ ബിജെപിക്ക് ഒപ്പം നില്‍ക്കുകയാണ് യുഡിഎഫ് എന്നും വിജയരാഘവന്‍ ആരോപിച്ചു.

ശബരിമല, സര്‍ക്കാരിനെതിരായ പ്രതിഷേധമാക്കിയതോടെ ശക്തമായി പ്രതിരോധിക്കാന്‍ തന്നെയാണ് ഇടതുമുന്നണി നേതൃയോഗത്തിലുണ്ടായ തീരുമാനം. വിശ്വാസികളുടെ പേരില്‍ ആളുകളെ തെരുവിലറക്കി നടത്തുന്ന പ്രതിഷേധം മുഖ്യമന്ത്രിക്ക് എതിരായ അധിക്ഷേപമായി പോലും മാറി. 16ന് തിരുവനന്തപുരത്തേും 23ന് പത്തനംതിട്ടയിലും 24ന് കൊല്ലത്തും രാഷ്ട്രീയ വിശദീകരണ യോഗങ്ങളില്‍ മുഖ്യമന്ത്രി പങ്കെടുക്കും.പ്രചാരണയോഗം പൂര്‍ത്തിയാകുന്നതോടെ ഇപ്പോള്‍ തെരുവിലിറങ്ങിയിരിക്കുന്ന ഭക്തര്‍ക്ക് കാര്യങ്ങള്‍ വ്യക്തമാകുമെന്നും അവര്‍ സമരങ്ങളില്‍ നിന്ന് പിന്‍മാറുമെന്നുമാണ് ഇടതമുന്നണി കരുതുന്നത്. 30ന് മുന്‍പ് രാഷ്ട്രീവിശദീകരണ യോഗങ്ങള്‍ പൂര്‍ത്തിയാക്കാനാണ് ഇടത് തീരുമാനം. ബ്രൂവറി അനുമതി റദ്ദാക്കിതിനാല്‍ വിഷയം ചര്‍ച്ചക്ക് വന്നില്ല.

അതേസമയം ശബരിമല വിഷയത്തില്‍ സംസ്ഥാന വ്യാപകമായുള്ള പ്രതിഷേധങ്ങള്‍ തുടരുകയാണ്. സുപ്രീംകോടതി വിധി മറികടക്കാന്‍ ഓര്‍ഡിനന്‍സ് കൊണ്ടുവരണമെന്ന് സംസ്ഥാന സര്‍ക്കാര്‍ കേന്ദ്രത്തോട് ആവശ്യപ്പെടണമെന്ന് ബിജെപി സംസ്ഥാനഅധ്യക്ഷന്‍ പി.എസ്.ശ്രീധരന്‍പിളള ശബരിമല സംരക്ഷണ യാത്രയ്ക്കിടെ പറഞ്ഞു. വിശ്വാസത്തിനെതിരായ നിലപാടെടുത്ത പി.കെ.ശ്രീമതി എം.പിക്കെതിരെയും ശബരിമല എക്‌സിക്യൂട്ടീവ് ഓഫിസര്‍ക്കെതിരെയും പ്രതിഷേധങ്ങള്‍ നടന്നു. സ്ത്രീ പ്രവേശനുമായി ബന്ധപ്പെട്ട തീരുമാനങ്ങളില്‍ നിന്ന് സംസ്ഥാന സര്‍ക്കാര്‍ പിന്നോട്ടുപോകുന്നതില്‍ സന്തോഷമുണ്ട്. കോണ്‍ഗ്രസ് വിശ്വാസികളെ വഞ്ചിച്ചു. കോണ്‍ഗ്രസിന്റെ പിന്‍മാറ്റം കേന്ദ്ര നേത്യത്വത്തിന്റെ സമ്മര്‍ദം മൂലമാണ്. നായരെയും ഈഴവനെയും വിഭജിക്കാന്‍ മുഖ്യമന്ത്രി മുന്നിട്ടിറങ്ങിയെന്നും ശ്രീധരന്‍ പിള്ള കുറ്റപ്പെടുത്തി.

എന്‍ഡിഎ സംഘടിപ്പിക്കുന്ന ശബരിമല സംരക്ഷണയാത്രയുടെ രണ്ടാംദിന പരിപാടി ആലപ്പുഴ നൂറനാടിന് സമീപം പടനിലത്തുനിന്ന് കായംകുളത്തേക്ക് നടത്തി. നൂറുകണക്കിന് പേരാണ് ജാഥയില്‍ പങ്കെടുത്തത്.

പരിഹാരക്രിയകള്‍ സംബന്ധിച്ച് ചര്‍ച്ചകള്‍ക്കായി പന്തളം കൊട്ടാരത്തിലെത്തി മടങ്ങിയ ശബരിമല എക്‌സിക്യുട്ടീവ് ഓഫിസറെ പന്തളം ക്ഷേത്രപരിസരത്ത് ബിജെപി പ്രവര്‍ത്തകര്‍ തടഞ്ഞു. ദേവസ്വം ബോര്‍ഡ് പ്രസിഡന്റിന്റെ രാജി ആവശ്യപ്പെട്ടാണ് പ്രതിഷേധം. ഹിന്ദു വിശ്വാസികളായ സ്ത്രീകളെ അപമാനിച്ചതില്‍ പ്രതിഷേധിച്ച് പി.കെ ശ്രീമതി എം.പിയുടെ കോലം കൊച്ചിയില്‍ മഹിളാ മോര്‍ച്ച പ്രവര്‍ത്തകര്‍ ചൂലുപയോഗിച്ച് കഴുകി. ശബരിമല സ്ത്രീ പ്രവേശന വിഷയത്തില്‍ വിശ്വാസികള്‍ മലപ്പുറം ടൗണില്‍ നാമജപയാത്ര നടത്തി. ത്രിപുരാന്തക ക്ഷേത്ര പരിസമ്പരുത്തു നിന്നാരംഭിച്ച യാത്ര കോട്ടപ്പടി മണ്ണൂര്‍ ശിവക്ഷേത്രപരിസരത്ത് സമാപിച്ചു. നൂറു കണക്കിന് സ്ത്രീകളാണ് യാത്രയില്‍ പങ്കുചേര്‍ന്നത്.

വീഡിയോ കാണാന്‍ വീഡിയോ മെനുവില്‍ പോകുക

Top