Chiking
Latest News

ഗംഗ ശുചീകരിക്കണമെന്ന് ആവശ്യപ്പെട്ട് ഉപവാസ സമരം നടത്തിയ പ്രഫ. ജി.ഡി. അഗര്‍വാള്‍ മരിച്ചു

Web Desk
Indian Telegram Android App Indian Telegram IOS App

ഹരിദ്വാര്‍: ‘ക്ലീന്‍ ഗംഗ’ എന്ന ആവശ്യമുന്നയിച്ച് നാലു മാസമായി ഉപവാസ സമരം നടത്തിവന്ന പരിസ്ഥിതി പ്രവര്‍ത്തകന്‍ പ്രഫ. ജി.ഡി. അഗര്‍വാള്‍ (87) അന്തരിച്ചു. ഗംഗ ശുചീകരിക്കണമെന്ന് ആവശ്യപ്പെട്ട് ജൂണ്‍ 22 മുതല്‍ അദ്ദേഹം ഉപവാസത്തിലായിരുന്നു. ഗംഗാ നദിയിലെ ഖനന, ജല വൈദ്യുത പദ്ധതികള്‍ നിരോധിക്കണമെന്നും അദ്ദേഹം ആവശ്യപ്പെട്ടിരുന്നു.

ഉപവാസ കാലയളവില്‍ തേന്‍ ചേര്‍ത്തുള്ള വെള്ളം കുടിക്കുക മാത്രമാണ് അദ്ദേഹം ചെയ്തിരുന്നത്. ആരോഗ്യ നില വഷളായതിനെ തുടര്‍ന്ന് ഋഷികേഷിലെ എയിംസ് ആശുപത്രിയില്‍ വ്യാഴാഴ്ച ഉച്ചയോടെയാണ് മരണം സംഭവിച്ചത്. ഹൃദയാഘാതമാണ് മരണകാരണം.

ഗംഗാ നദിക്കുവേണ്ടി ഇതിനുമുമ്പും നിരവധി സമരങ്ങള്‍ ചെയ്തിട്ടുളളയാളാണ് ഇദ്ദേഹം. സമരത്തിനിടെ ആരോഗ്യനില മോശമായതിനെ തുടര്‍ന്ന് ഉത്തരാഖണ്ഡ് പോലീസ് ബലം പ്രോയഗിച്ച് കഴിഞ്ഞ ദിവസം അദ്ദേഹത്തെ ആശുപത്രിയില്‍ പ്രവേശിപ്പിക്കുകയായിരുന്നു. കാന്‍പുര്‍ ഐഐടിയിലെ പ്രഫസറായിരുന്നു ജി.ഡി.അഗര്‍വാള്‍.

Top