Chiking
Latest News

അംബാനിമാര്‍ തമ്മില്‍ സ്വത്തില്‍ വലിയ അന്തരമെന്ന് കണക്കുകള്‍; മുന്നില്‍ മുകേഷ്

Web Desk
Indian Telegram Android App Indian Telegram IOS App

മുംബൈ :ഇന്ത്യയിലെ ഏറ്റവും വലിയ ധനികരായ അംബാനി സഹോദരങ്ങള്‍ തമ്മില്‍ സ്വത്തില്‍ വലിയ അന്തരമെന്ന് കണക്കുകള്‍ സൂചിപ്പിക്കുന്നു. മുകേഷ് അംബാനിയുടെയും അനില്‍ അംബാനിയുടെയും സ്വത്തിലെ അന്തരം ‘ബ്ലുംബര്‍ഗ്’ ആണു കണക്കുകള്‍ സഹിതം പ്രസിദ്ധീകരിച്ചത്.

100 ബില്യന്‍ ഡോളറാണു 61 കാരന്‍ മുകേഷ് അംബാനിയുടെ റിലയന്‍സ് ഇന്‍ഡസ്ട്രീസ് ലിമിറ്റഡിന്റെ ആകെ സ്വത്ത്. മുകേഷിന്റെ വ്യക്തിഗത സമ്പാദ്യം 43.1 ബില്യന്‍ ഡോളറും. ഏഷ്യയിലെ ഏറ്റവും വലിയ ധനികനെന്ന സ്ഥാനം ചൈനക്കാരനായ ജാക് മായില്‍ നിന്ന് മുകേഷ് കരസ്തമാക്കി. ജാക് മായേക്കാള്‍ 5.2 ബില്യന്‍ ഡോളര്‍ അധികസമ്പാദ്യമാണ് മുകേഷിനുള്ളത്.

മുകേഷിന്റെ ഇളയ സഹോദരനായ 59 കാരന്‍ അനില്‍ അംബാനിക്ക് കഴിഞ്ഞ വര്‍ഷങ്ങളില്‍ വലിയ സാമ്പത്തിക പ്രയാസങ്ങള്‍ നേരിടേണ്ടി വന്നു. വ്യക്തിഗത സമ്പാദ്യത്തില്‍ പകുതിയോളം നഷ്ടപ്പെടുകയും ഇരുവരും തമ്മിലുള്ള വ്യത്യാസം ഏകദേശം 41 ബില്യന്‍ ഡോളറാവുകയും ചെയ്തു. ഭാര്യ കോകിലബെന്‍ ആണു ധീരുഭായി അംബാനിയുടെ മരണശേഷം റിലയന്‍സിനെ നയിച്ചിരുന്നത്. അംബാനി കുടുംബത്തിലെ തര്‍ക്കത്തെ തുടര്‍ന്ന് 2005 ല്‍ സഹോദരന്മാര്‍ വേര്‍പിരിയുകയും കമ്പനി വിഭജിക്കപ്പെടുകയുമായിരുന്നു.

എണ്ണ, പ്രകൃതിവാതക ബിസിനസ് മുകേഷും ടെലികോം, ഊര്‍ജ മേഖലയിലുള്ള കുടുംബസ്വത്ത് അനിലും ഏറ്റെടുത്തു. 2016 സെപ്റ്റംബറില്‍ ജിയോയുമായി മുകേഷ് ടെലികോം മേഖലയിലേക്കു പ്രവേശിച്ചതോടെ അനിലിന്റെ റിലയന്‍സ് കമ്യൂണിക്കേഷന്‍ ലിമിറ്റഡ് (ആര്‍കോം) നഷ്ടത്തിലുമായി. ജിയോയുടെ വരവോടെയും മറ്റും കടത്തില്‍ മുങ്ങിയ അനില്‍ അംബാനിയെ സഹായിക്കാന്‍ മുകേഷ് അംബാനി എത്തിയതും വാര്‍ത്തയായിരുന്നു.

Top