Chiking
Latest News

സോളാര്‍ കേസില്‍ ഉമ്മന്‍ചാണ്ടിയും കെ.സി.വേണുഗോപാലും ഹൈക്കോടതിയിലേക്ക്

Web Desk
Indian Telegram Android App Indian Telegram IOS App

കൊച്ചി: സോളാര്‍ കേസില്‍ ഉമ്മന്‍ചാണ്ടിയും കെ.സി.വേണുഗോപാലും ഹൈക്കോടതിയിലേക്ക്. കേസ് റദ്ദാക്കണമെന്ന് ആവശ്യപ്പെട്ട് കോടതിയെ സമീപിക്കാനാണ് ആലോചന. സരിതയുടെ രഹസ്യമൊഴി എടുക്കാന്‍ അന്വേഷണ സംഘം നാളെ കോടതിയെ സമീപിച്ചേക്കും.

സോളാർ കമ്മീഷന് മുന്നിലും മാധ്യമങ്ങളോടും പണ്ട്  സരിത നടത്തിയവെളിപ്പെടുത്തൽ തന്നെയാണ് ഇപ്പോൾ പുതിയ പരാതിയിലുമുള്ളത്. മുൻമുഖ്യമന്ത്രി ഉമ്മൻചാണ്ടിയടക്കം പല മന്ത്രിമാരും തന്നെ പീഡിപ്പിച്ചു. ഉമ്മൻചാണ്ടിയും കെ.സി.വേണുഗോപാലും തന്നെ ലൈംഗികമായി പീഡിപ്പിച്ചത് ഔദ്യോഗികവസതിയിൽ വച്ചാണെന്നും സരിതയുടെ പരാതിയിലുണ്ട്.

2012 ൽ ഒരു ഹർത്താൽ ദിനത്തിലാണ് ഉമ്മൻചാണ്ടി തന്നെ ഉപദ്രവിച്ചത്. ക്ലിഫ് ഹൗസിൽ വച്ചായിരുന്നു സംഭവം. ക്ലിഫ് ഹൗസിലേയ്ക്ക് തന്നെ വിളിച്ചുവരുത്തിയ ശേഷം പ്രകൃതിവിരുദ്ധപീഡനത്തിന് വിധേയയാക്കുകയായിരുന്നെന്നാണ് സരിത പൊലീസിന് നൽകിയിരിക്കുന്ന മൊഴി.

മറ്റൊരു പരാതി മുൻ എംപി കെ.സി.വേണുഗോപാലിനെതിരെയാണ്. മുൻമന്ത്രി എ.പി.അനിൽകുമാറിന്റെ വസതിയായ റോസ് ഹൗസിൽ വച്ചാണ് ബലാത്സംഗം ചെയ്തത്. ആലപ്പുഴയിൽ വച്ച് കെ.സി.വേണുഗോപാൽ തന്നെ കടന്നുപിടിയ്ക്കാൻ ശ്രമിച്ചെന്നും സരിത മൊഴി നൽകിയതായി  എഫ്ഐആറിൽ രേഖപ്പെടുത്തിയിട്ടുണ്ട്.

ഔദ്യോഗികവസതികളിൽ വച്ചാണ് പീഡനങ്ങളെല്ലാം നടന്നിരിക്കുന്നത് എന്നത് പരാതിയുടെ ഗൗരവസ്വഭാവം കൂട്ടുന്നുണ്ട്. നിലവിൽ മുഖ്യമന്ത്രി പിണറായി വിജയൻ താമസിയ്ക്കുന്ന ക്ലിഫ് ഹൗസിലടക്കം പൊലീസിന് തെളിവെടുപ്പ് നടത്തേണ്ടി വരും. യുഡിഎഫ് മന്ത്രിസഭയിലുണ്ടായിരുന്ന മറ്റ് മന്ത്രിമാർക്കെതിരെ ഉയർന്ന ആരോപണങ്ങളിൽ പുതിയ കേസുകൾ വന്നേയ്ക്കുമെന്നും സൂചനയുണ്ട്.

Top