Chiking
Latest News

ആര്‍ക്കും കൊട്ടാനുള്ള ചെണ്ടയല്ല പിഡബ്ല്യൂഡി; ഹൈക്കോടതി വിമര്‍ശനത്തിന് മറുപടിയുമായി മന്ത്രി ജി.സുധാകരന്‍

Web Desk
Indian Telegram Android App Indian Telegram IOS App

ആലപ്പുഴ: ഹൈക്കോടതി വിമര്‍ശനത്തിന് പൊതുമരാമത്ത് വകുപ്പ് മന്ത്രി ജി.സുധാകരന്റെ വിമര്‍ശനം.സംസ്ഥാനത്തെ റോഡുകള്‍ മികച്ചതാണ്. ഒറ്റപ്പെട്ട ചില റോഡുകള്‍ മാത്രമാണ് മോശം അവസ്ഥയിലുള്ളത്. ആര്‍ക്കും കൊട്ടാനുള്ള ചെണ്ടയല്ല പിഡബ്ല്യൂഡി. കൊച്ചി സിവില്‍ ലൈന്‍ റോഡ് മോശമായി കിടക്കുന്നത് മെട്രോ ജോലി ഉള്ളതിനാലാണ്. അറ്റകുറ്റപ്പണി ഉടന്‍ പൂര്‍ത്തിയാക്കുമെന്നും മന്ത്രി പറഞ്ഞു.

സം​സ്ഥാ​ന​ത്തെ റോ​ഡു​ക​ളു​ടെ ശോ​ച​നീ​യാ​വ​സ്ഥ ചൂ​ണ്ടി​ക്കാ​ട്ടി​യാ​യി​രു​ന്നു സംസ്ഥാന സർക്കാരിനെ ഹൈക്കോടതി വിമർശിച്ചത്.  സം​സ്ഥാ​ന​ത്തെ റോ​ഡു​ക​ളു​ടെ സ്ഥി​തി വ​ള​രെ മോ​ശ​മെ​ന്ന് ഹൈ​ക്കോ​ട​തി നി​രീ​ക്ഷി​ച്ചു. വി​ഐ​പി വ​ന്നാ​ലേ റോ​ഡ് ന​ന്നാ​ക്കൂ എ​ന്ന സ്ഥി​തി മാ​റ​ണം. റോ​ഡ് ന​ന്നാ​ക്കാ​ന്‍ ആ​ളു​ക​ള്‍ മ​രി​ക്ക​ണ​മോ​യെ​ന്നും കോ​ട​തി ചോ​ദി​ച്ചു. റോ​ഡു​ക​ളി​ല്‍ ഇ​നി ജീ​വ​ന്‍ പൊ​ലി​യ​രു​ത്. ദീ​ര്‍​ഘ വീ​ഷ​ണ​ത്തോ​ടെ വേ​ണം റോ​ഡു​ക​ള്‍ നി​ര്‍​മി​ക്കാ​ന്‍. റോ​ഡു​ക​ള്‍ പെ​ട്ട​ന്ന് ത​ക​രു​ന്ന​തി​ല്‍ ക​രാ​റു​കാ​രെ പ്ര​തി​ക​ളാ​ക്കാ​മെ​ന്നും കോ​ട​തി നി​ര്‍​ദേ​ശി​ച്ചു.സം​ഭ​വ​ത്തി​ല്‍ ഒ​രാ​ഴ്ച​യ്ക്കു​ള്ളി​ല്‍ വി​ശ​ദമാ​യ റി​പ്പോ​ര്‍​ട്ട് സ​മ​ര്‍​പ്പി​ക്കാ​നും കോ​ട​തി സ​ര്‍​ക്കാ​രി​നോ​ട് ആ​വ​ശ്യ​പ്പെ​ട്ടു.

റോ​ഡു​ക​ള്‍ മോ​ശ​മാ​ണെ​ന്ന് ചൂ​ണ്ടി​ക്കാ​ട്ടി ഹൈ​ക്കോ​ട​തി ജ​ഡ്ജി​മാ​ര്‍ ന​ല്‍​കി​യ ക​ത്തി​ലാ​യി​രു​ന്നു കോ​ട​തി ന​ട​പ​ടി. ക​ത്ത് ഹൈ​ക്കോ​ട​തി പൊ​തു​താ​ത്പ​ര്യ ഹ​ര്‍​ജി​യാ​യി ഫ​യ​ലി​ല്‍ സ്വീ​ക​രി​ച്ചു. സം​സ്ഥാ​ന​ത്ത് മി​ക​ച്ച റോ​ഡു​ക​ള്‍ നി​ല​നി​ര്‍​ത്താ​നു​ള്ള ന​ട​പ​ടി വേ​ണ​മെ​ന്നും ഹൈ​ക്കോ​ട​തി നി​രീ​ക്ഷി​ച്ചു.

Top