Chiking
Latest News

വീണ്ടും എടിഎം കവര്‍ച്ചാ ശ്രമം; തൃശൂര്‍ ചാവക്കാട് എസ്ബിഐ എടിഎം തകര്‍ത്ത നിലയില്‍

Web Desk
Indian Telegram Android App Indian Telegram IOS App

തൃശൂര്‍: വീണ്ടും എടിഎം കവര്‍ച്ചാ ശ്രമം. തൃശൂര്‍ ചാവക്കാട് എസ്ബിഐ എടിഎം തകര്‍ത്ത നിലയില്‍ കണ്ടെത്തി. പണം നഷ്ടപ്പെട്ടോ എന്ന് വ്യക്തമല്ല. പരിശോധന തുടരുകയാണ്. കടപ്പുറം അഞ്ചങ്ങാടിയിലുള്ള എടിഎമ്മാണ് തകര്‍ത്തത്. ഒരു മാസത്തിനിടെ തൃശൂര്‍ ജില്ലയില്‍ നാല് എടിഎമ്മുകളാണ് തകര്‍ത്തത്.

എടിഎമ്മിന്റെ മോണിറ്റര്‍ മാത്രമാണ് തകര്‍ത്തതായി കണ്ടത്. പ്രാദേശിക സംഘങ്ങളാണ് മോഷണ ശ്രമത്തിന് പിന്നിലെന്നാണ് സൂചന.

കഴിഞ്ഞയാഴ്ച എറണാകുളം, തൃശ്ശൂര്‍ ജില്ലകളിലായി രണ്ട് എടിഎമ്മുകളില്‍നിന്ന് 35 ലക്ഷം രൂപ കവര്‍ന്നിരുന്നു. അതേക്കുറിച്ചുള്ള അന്വേഷണം നടക്കുന്നതിനിടെയാണ് വീണ്ടും തൃശ്ശൂര്‍ ജില്ലയില്‍ തന്നെ മോഷണശ്രമം. ഒക്ടോബര്‍ 12 വെള്ളിയാഴ്ച പുലര്‍ച്ചെയാണ് മണിക്കൂറുകളുടെ വ്യത്യാസത്തില്‍ തൃപ്പൂണിത്തുറ ഇരുമ്പനത്തും ചാലക്കുടി കൊരട്ടിയിലും കവര്‍ച്ച നടന്നത്. ഇരുമ്പനത്ത് എത്തുംമുമ്പ് കോട്ടയത്തു രണ്ട് എടിഎമ്മുകളില്‍ കവര്‍ച്ചശ്രമവും നടത്തി. എല്ലാം നടത്തിയത് ഒരു സംഘമാണെന്ന് പൊലീസ് ഉറപ്പിച്ചിട്ടുണ്ട്.

Top