Chiking
Latest News

ദീപാവലിക്ക് വമ്പന്‍ ഓഫറുകളുമായി വിപണി കീഴടക്കാന്‍ തയ്യാറെടുത്ത് റെനോ

Web Desk
Indian Telegram Android App Indian Telegram IOS App

ന്യൂഡല്‍ഹി: ഈ ദീപാവലിയില്‍ കാര്‍ വിപണിയിലേക്കാണ് എല്ലാവരുടേയും കണ്ണുകള്‍ ഉടക്കുന്നത്. ദീപാവലിയോടനുബന്ധിച്ച് വമ്പന്‍ ഓഫറുകളാണ് എല്ലാ കാര്‍ നിര്‍മ്മാതാക്കളും മുന്നോട്ടു വയ്ക്കുന്നത്. അതില്‍ ഏറ്റവും ആകര്‍ഷണീയമായ ഓഫറുകളുമായാണ് ഫ്രഞ്ച് കാര്‍ നിര്‍മ്മാതാക്കളായ റെനോ തങ്ങളുടെ ഉപഭോക്താക്കളിലേക്കെത്തുന്നത്. എഞ്ചിനീയറിങ് സാങ്കേതിക രംഗത്തെ ഏറ്റവും മികവു തെളിയിച്ച എഞ്ചിന്‍ നിര്‍മ്മാതാക്കള്‍ കൂടിയായ റെനോയുടെ ദീപാവലി ഓഫറുകളാണിപ്പോള്‍ കാര്‍പ്രേമികളുടെ ഇടയിലെ സംസാര വിഷയം. റെനോ ശ്രേണിയിലുള്ള ക്വിഡ്, ലോഡ്ജി, ഡസ്റ്റര്‍ എന്നീ വാഹനങ്ങള്‍ക്കാണ് കമ്പനി വമ്പന്‍ ദീപാവലി ഡിസ്‌കൗണ്ട് ഓഫറുകള്‍ നല്‍കിയിരിക്കുന്നത്. ക്യാഷ് ഡിസ്‌കൗണ്ടും ഫിനാന്‍സ് ഡിസ്‌കൗണ്ടും ഫ്രീ ഇന്‍ഷുറന്‍സുമൊക്കെയായി ദീപാവലിക്ക് കൂടുതല്‍ ശ്രദ്ധ ആകര്‍ഷിക്കാനാണ് റെനോയുടെ തീരുമാനം.ന്നത്.

റെനോ ക്വിഡ്:
ചെറുകാറുകളുടെ ഇടയിലെ എസ്‌യുവി കാര്‍ എന്നറിയപ്പെടുന്ന കാറാണ് റെനോ ക്വിഡ്. രൂപശൈലി കൊണ്ടും ഫീച്ചറുകള്‍ കൊണ്ടും വളരെ പെട്ടന്നു തന്നെ ശ്രദ്ധനേടാന്‍ ക്വിഡിന് സാധിച്ചിട്ടുണ്ട്. ദീപാവലി ഓഫറായി ക്വിഡിന്റെ ഇന്‍ഷുറന്‍സില്‍ 50 ശതമാനം വരെ ഡിസ്‌കൗണ്ടാണ് കമ്പനി ഉറപ്പ് നല്‍കുന്നത്. ഇന്‍ഷുറന്‍സിലെ ഇളവിലൂടെ കാര്‍ വാങ്ങുന്നവര്‍ക്ക് മൂന്ന് വര്‍ഷത്തെ പ്രീമിയം അടയ്ക്കുന്നതില്‍ ഇളവ് ലഭിക്കും. രണ്ട് വര്‍ഷ വാറണ്ടിയും അധികമായി ലഭിക്കുന്നതാണ്.

റെനോ ഡസ്റ്റര്‍:
കോംപാക്റ്റ് എസ്‌യുവിയായ റെനോ ഡസ്റ്റര്‍ പെട്ടെന്നാണ് ഏവരുടേയും ഇടയിലേക്ക് കുതിച്ച് കയറിയത്. ഡസ്റ്ററിന്റെ വരവോടെ ഡസ്റ്ററിന്റെ അതേ സൗന്ദര്യത്തിലുള്ള വാഹനങ്ങള്‍ മറ്റ് കമ്പനികള്‍ നിരത്തിലിറക്കിയെങ്കിലും ഡസ്റ്ററിനെ മറികടക്കാന്‍ അവയ്‌ക്കൊന്നും ആയില്ല. ഇന്ത്യന്‍ കാര്‍ വിപണിയില്‍ വലിയ മാറ്റങ്ങള്‍ കൊണ്ടു വരാന്‍ റെനോയുടെ ഡസ്റ്ററിന് സാധിച്ചിട്ടുണ്ട്. ഡസ്റ്റര്‍ വേരിയന്റുകള്‍ക്ക് 60,000 രൂപയും 40,000 രൂപയും ഡിസ്‌കൗണ്ടുകളാണ് കമ്പനി വാഗ്ദാനം ചെയ്യുന്നത്. ഡസ്റ്ററിന്റെ രണ്ടു വേരിയന്റുകള്‍ക്കും സൗജന്യ ഇന്‍ഷുറന്‍സും ഈ ഓഫറില്‍ ലഭ്യമാണ്. എന്നാല്‍ ഡീസല്‍ റെനോ ഡസ്റ്ററിന് മാത്രമാണ് ഈ ഓഫര്‍ ബാധകമെന്നും കമ്പനി അറിയിച്ചിട്ടുണ്ട്. ദീപാവലി ഓഫറുകളോടു കൂടിയ ഡസ്റ്റര്‍, ഡസ്റ്റര്‍ പ്രേമികളെ സന്തോഷിപ്പിക്കുമെന്ന് തീര്‍ച്ച.

റെനോ ലോഡ്ജി:
ഇന്ത്യന്‍ ഫേവറേറ്റ് ഡിസൈന്‍ സ്റ്റൈലില്‍ നിന്ന് മാറ്റം വരുത്തി നിര്‍മ്മിച്ച റെനോ ലോഡ്ജി ആദ്യ കാഴ്ച്ചയിലൂടെ തന്നെ ഏവരുടെയും ഹൃദയം കീഴടക്കിക്കൊണ്ടാണ് വിപണിയെലെത്തിയത്. ഈ ദീപാവലിക്ക് 60,000 രൂപയുടെ ക്യാഷ് ഡിസ്‌കൗണ്ടാണ് റെനോ ലോഡ്ജിക്ക് കമ്പനി നല്‍കുന്നത്. മാത്രമല്ല ഫ്രീ ഇന്‍ഷുറന്‍സും കമ്പനി ഉറപ്പ് നല്‍കുന്നുണ്ട്.

Top